പുതിയ രൂപത്തിലും ഭാവത്തിലും വരുന്നു പുതിയ 1000 രൂപ നോട്ടുകള്‍

1
202

പുതിയ രൂപത്തിലും പകിട്ടിലും ആയിരം രൂപ നോട്ടുകള്‍ തിരിച്ചെത്തുന്നു. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരോധിച്ച ആയിരം രൂപ നോട്ടുകള്‍ക്ക് പകരമാണ് പുതിയ നോട്ടുകള്‍ എത്തുന്നത്.

 

ഈ വര്‍ഷം ഡിസംബറോടെ വിതരണം ചെയ്യാനുള്ള നടപടികള്‍ അണിയറയില്‍ പൂര്‍ത്തിയായി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നോട്ടിന്‍റെ രൂപകല്‍പന സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നതായും ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ നോട്ടില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആര്‍ബിഐ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

നവംബര്‍ എട്ടിന് വൈകുന്നേരം എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി ആര്‍ബിഐ ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് 500 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്.

എന്നാല്‍ കഴിഞ്ഞ ആറ് മാസമായി രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. രണ്ടായിരത്തിന് പകരം 200 രൂപ, 50 രൂപ നോട്ടുകളാണ് ആര്‍ബിഐയ്ക്ക് കീഴിലുള്ള അച്ചടിശാലകളില്‍ അച്ചടിച്ചു കൊണ്ടിരിക്കുന്നത്.

 

 

അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയില്‍ നോട്ടുകള്‍ ഇല്ലാത്തത് സാധാരണക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായി നോട്ട് നിരോധനം തൊട്ടേ പരാതിയുണ്ടായിരുന്നു. രണ്ടായിരത്തിന് പകരം ആയിരം രൂപ നോട്ടുകള്‍ തിരിച്ചു കൊണ്ടുവരണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു.

 

ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള മൈസൂരിലേയും പശ്ചിമബംഗാളിലെ സല്‍ബോനിയിലേയും അച്ചടിശാലകളിലാണ് പുതിയ നോട്ടുകളുടെ അച്ചടി നടക്കുന്നതെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് പുറത്തു വരുന്ന വിവരം. പ്രധാനമന്ത്രിയുടെ ഓഫീസാണ് നോട്ട് അച്ചടിക്കുന്ന വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുന്നത്

 

 

Comments

comments

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here