പെട്രോള്‍ പമ്പില്‍ നിങ്ങളെ പറ്റിക്കുന്നത് ഇങ്ങനെ

0
568

നിങ്ങള്‍ ആവശ്യപ്പെടുന്ന അത്ര പെട്രോള്‍ പമ്പുകള്‍ വാഹനങ്ങളില്‍ നിറക്കുന്നുണ്ടോ?.പെട്രോള്‍ നിറയ്ക്കുന്ന യന്ത്രത്തിലെ ഡിസ്‌പ്ലെ മാത്രമാണ് നിങ്ങള്‍ നോക്കുക. അതിനുമപ്പുറം റിമോട്ട് കണ്‍ട്രോള്‍ ചിപ്പ് ഉപയോഗിച്ച് നിറയ്ക്കുന്ന അളവില്‍ കുറവ് വരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നു. സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ ദിവസം വിവിധ പെട്രോള്‍ പമ്പുകളില്‍ വ്യാപകമായി നടത്തിയ പരിശോധനയിലാണ് അതീവ രഹസ്യമായി ഉപഭോക്താവിനെ പറ്റിക്കുന്തായി കണ്ടെത്തിയത്.

 

 

ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്ന പണത്തിനുള്ള പെട്രോള്‍ നല്‍കാതെയാണ് തട്ടിപ്പ്. മെഷീനുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. പ്രതിമാസം 200 കോടി രൂപ ഇത്തരത്തില്‍ പെട്രോള്‍ പന്പ് ഉടമകള്‍ തട്ടിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 80 ശതമാനം പെട്രോള്‍ പമ്പ് ഉടമകളും ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവരാണെന്ന് യുപി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടത്തി.

തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നാലു പെട്രോള്‍ പമ്പ് ഉടമകളും ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളും റെയ്ഡുകളുമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

വെട്ടിപ്പ് ഇങ്ങനെ

1. പെട്രോള്‍ പമ്പിലെ മെഷിനിലുള്ള ഡിസ്‌പ്ലെ നോക്കിയാല്‍ തട്ടിപ്പ് അറിയാന്‍ കഴിയില്ല

2. ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന യന്ത്രത്തില്‍ രഹസ്യമായി ചിപ്പ് സ്ഥാപിക്കുന്നു. ഇതിലൂടെ പെട്രോളിന്റെ അളവില്‍ അഞ്ച്
മുതല്‍ പത്ത് വരെ കുറവുവരുത്താന്‍ കഴിയുന്നു.

3. വയറുമായി ചിപ്പ് ബന്ധിപ്പിച്ചിട്ടുണ്ടാകും. നിങ്ങള്‍ ഒരു ലിറ്റര്‍ പെട്രോളാണ് വാങ്ങുന്നതെങ്കില്‍ 940 മില്ലീലിറ്റര്‍ മാത്രമാണ് ലഭിക്കുക.

4. ചിപ്പിനായി മുടക്കേണ്ടത് 3000 രൂപ മാത്രം.

5. പെട്രോള്‍ പമ്പുകളില്‍ വ്യാപകമായി ചിപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കണ്ടെത്തല്‍. ഇതിലൂടെ
പ്രതിമാസം 14 ലക്ഷം രൂപവരെ പമ്പുകള്‍ ലാഭിക്കുന്നുണ്ടെന്നും ടാസ്‌ക് ഫോഴ്‌സ് പറയുന്നു.

ഇവീഡിയോ കാണുക ഷെയർ ചെയ്യുക

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here