ബാങ്കിൽ പോകാതെ പണം അയക്കാം : വെറും 3 മിനുട്ടിൽ പണം നാട്ടിലെത്തും

0
267

പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് മണി 2 ഇന്ത്യ എന്ന പേരിൽ നോൺ റസിഡന്റ് ഇന്ത്യക്കാർക്ക്(എൻ.ആർ.ഐ)എളുപ്പത്തിൽ പണം കൈമാറ്റം ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു.ഇനി പ്രവാസികൾക്ക് ഇന്ത്യയിലുള്ള സാമ്പത്തിക സ്ഥാപനങ്ങളിലേക്ക് ഈ ആപ് വഴി പണം എളുപ്പത്തിൽ കൈമാറാം.

 

 

മണി 2 ഇന്ത്യയിലൂടെ പണം കൈമാറാൻ ഇനി വെറും 3 ക്ലിക്കുകൾ മാത്രം മതി. ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റവും ആൻഡ്രോയിഡും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഈ ആപ് ആദ്യമായി ഉപയോഗിക്കുന്നവർക്ക് ഒരു ലളിതമായ ഒറ്റത്തവണ പാസ്വേർഡ് വഴി ട്രാൻസ്ഫർ ആരംഭിക്കാം. സൈബർ തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് നേരിട്ടുള്ള കൈമാറ്റം, ബയോമെട്രിക് പാസ്വേർഡുകൾ,ഒറ്റത്തവണ പാസ്സ്വേർഡ് എന്നിവ പോലുള്ള സവിശേഷതകളുപയോഗിച്ചാണ് ഈ ആപ് സജ്ജീകരിച്ചിരിക്കുന്നത്.

 

 

ടെലിഫോൺ ബില്ല് അടയ്ക്കാം
ഇന്റർനാഷണൽ മണി ട്രാൻസ്ഫർ സംവിധാനവും ഇന്റർനെറ്റ് ബാങ്കിംഗും സമന്വയിപ്പിക്കുന്ന ആദ്യ ബാങ്കാണ് ഐ.സി.ഐ.സി.ഐ ബാങ്ക്. പ്രവാസികൾക്ക് 100ൽ പരം സേവനങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ടെലിഫോൺ ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, പ്രീപെയ്ഡ് മൊബൈൽ റീചാർജ് തുടങ്ങിയവയ്ക്കും മണി 2 ഇന്ത്യ ഉപയോ​ഗിക്കാം.

 

 

പ്രവാസികൾക്ക് ഉപകാരപ്രദം
എൻ.ആർ.ഐ ഉപഭോക്താക്കൾക്കാണ് ഇത് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുന്നതിനും ഇടപാടിന്റെ സ്റ്റാറ്റസ് കാണുന്നതിനും ഒരു ബയോമെട്രിക്ക് ഒഥന്റിക്കേഷനുണ്ട്. പ്രവാസികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ, ഇടപാടുകൾ എന്നിവ ഒരു ഇന്റ‍‌‍ർനെറ്റ് ബാങ്കിം​ഗ് പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ സാധിക്കും. മറ്റ് ബാങ്കുകളിൽ അക്കൗണ്ടുള്ള പ്രവാസികൾക്കും ഈ ആപ്ലിക്കേഷൻ ഉപയോ​ഗിക്കാവുന്നതാണ്.

 

 

ഇടപാട് വിവരം
കൈമാറ്റം പൂർത്തിയാകുമ്പോൾ ഇടപാടിന്റെ വിശദാംശങ്ങളോടെ ഒരു സംഗ്രഹം ലഭിക്കും. ഇതിൽ കറൻസി വിനിമയ നിരക്ക്, പ്രൊമോഷൻ ഡിസ്കൗണ്ട്, ഗുണഭോക്താവിന് കൈമാറ്റം ചെയ്യുന്ന രസീത് തീയതി എന്നിവ രേഖപ്പെടുത്തിയിരിക്കും. കൂടാതെ തത്സമയം നിങ്ങളുടെ ട്രാൻസ്ഫർ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here