പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ അനുവദിക്കാത്തതിന് പിന്നിലുള്ള സത്യാവസ്ഥ എന്താണ് ? ഷെയർ ചെയ്യൂ

0
716

പെട്രോൾ പമ്പിൽ നമ്മൾ സ്ഥിരമായി കാണാറുള്ള ഒരു ബോർഡാണ് മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്യുക എന്നുള്ളത് . എന്ത് കൊണ്ടാണ് പെട്രോൾ പമ്പുകൾ ഇത്തരത്തിലുള്ള നിയമം കൊണ്ട് വന്നത് എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ ?. നമ്മളിൽ പലരും പ്രശ്നങ്ങളുണ്ടാകേണ്ട എന്നും കരുതി അത് അനുസരിക്കാറുമുണ്ട് !

ഇത് ഒരു തെറ്റിധാരണ മാത്രമാണ് , അല്ലങ്കിൽ ഇങ്ങനെ വരുത്തിത്തീർത്തതാണ് കാരണം എന്തുകൊണ്ടാണ് ഈ രീതിയിൽ പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന തെറ്റിധാരണ വന്നത് എന്ന് നോക്കാം. മൊബൈൽ ഫോണുകളിൽ നിന്നും ഉത്ഭവിക്കുന്ന ഇലക്ട്രോമാഗ്നറ്റിക്ക് റേഡിയേഷൻ ഏതെങ്കിലും വിധത്തിൽ ഒരു തീ ഉണ്ടാക്കുന്നതിന് കാരണമായേക്കും എന്ന ധാരണയാണ് ഇതിന് പിന്നിൽ.രണ്ടായിരത്തിലാണ് പെട്രോൾ പമ്പുകളിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ല എന്ന നിയമം വന്നത് .

ഇതിന് കാരണമായതോ ഇൻഡോനേഷ്യയിൽ 1999ൽ നടന്ന ഒരു സംഭവവും. അവിടെ ഒരു പെട്രോൾ പമ്പിൽ തീപിടിത്തം ഉണ്ടായ സമയത്ത് അടുത്തുണ്ടായിരുന്ന ഒരു കാർ ഡ്രൈവർ പറയുകയുണ്ടായി, താൻ തന്റെ ഫോൺ കാറിൽ ഉപയൊഗിച്ചിരുന്നു, ഇത് കാരണമാണ് പെട്രോൾ പമ്പിന് തീപിടിച്ചത് എന്ന്.എന്നാൽ പ്രത്യക്ഷത്തിലും പരോക്ഷമായും യാതൊരു വിധ തെളിവുകളും ഈ വാദത്തെ ന്യായീകരിക്കുന്നതായി ഉണ്ടായിരുന്നില്ല. എന്തായാലും ഈ സംഭവം നടന്നതോടെ ഒട്ടനവധി വ്യാജപ്രചാരണങ്ങൾ, സ്വാഭാവികമായും ആളുകളുടെ പേടി കാരണം ലോകമൊട്ടുക്കും പരക്കുകയുണ്ടായി. അത് പതിയെ ഇന്ന് നമ്മൾ കാണുന്ന ഈ നിയമത്തിലേക്കുള്ള കാരണമായി തീരുകയും ചെയ്തു.

 

എന്നാൽ വാസ്തവം എന്തെന്നുവെച്ചാൽ ഈ വിഷയത്തിൽ നടത്തിയ ഒരു പഠനപ്രകാരം 1994 മുതൽ 2005 വരെയുള്ള കാലയളവിലായി നടന്ന 243 പെട്രോൾ പമ്പ് തീപിടിത്തങ്ങളുടെ ചരിത്രം പരിശോധിച്ചപ്പോൾ അതിൽ ഒന്നുപോലും പമ്പിനുള്ളിലെ മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായതായി തെളിയിക്കപ്പെട്ടിട്ടില്ല. അതുമാത്രമല്ല, ഇത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗം കൊണ്ട് ഒരു പമ്പ് പോലും തീപിടിച്ചു എന്നത് അധികമായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടുമില്ല.

അപ്പോൾ പറഞ്ഞുവന്നത് ഇങ്ങനെയൊരു മിഥ്യാ ധാരണയിൽ നിന്നുമാണ് ഇങ്ങനെ ഒരു നിയമം പെട്രോൾ പമ്പുകളിൽ കൊണ്ടുവന്നത് എന്നാണ്. എന്നാൽ ഇതിൽ മനസ്സിലാക്കേണ്ട കാര്യം മൊബൈൽ ഫോണുകളിൽ നിന്നും വരുന്ന ചെറിയ തോതിലുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ ഗ്യാസോലൈൻ തീപിടിപ്പിക്കാൻ മാത്രം ശക്തിയില്ല എന്നത് തന്നെയാണ്. എന്നാൽ മൊബൈൽ ഫോണുകൾ തീപിടിത്തത്തിന് കാരണമാകാറുണ്ടല്ലോ എന്ന ചിന്ത വന്നേക്കാം. അങ്ങനെ സംഭവിച്ച സമയങ്ങളിലെല്ലാം ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചു കൊണ്ടുള്ള പ്രശ്നങ്ങൾ മാത്രമാണുണ്ടായത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിട്ടും എന്തുകൊണ്ട് ആളുകൾ പമ്പുകളിൽ പെട്രോൾ പമ്പുകളിൽ ഈ ബോർഡുകൾ വെക്കുന്നു? ഒന്നുകിൽ ഭയമായിരിക്കാം. ആയിരിക്കാം എന്നല്ല. അത് തന്നെ കാരണം. എന്തെങ്കിലും കാരണവശാൽ മൊബൈൽ ഫോൺ റേഡിയേഷൻ കാരണമായി ഒരു തീപ്പൊരിയെങ്കിലും പരന്നാലോ എന്ന ചിന്തയാണ് പലരെയും ഇത്തരത്തിൽ ഒരു ബോർഡ് പെട്രോൾ പമ്പുകളിൽ വെക്കുന്നതിന് കാരണമാകുന്നത്.