ഫേസ്ബുക്കിൻറെ ഗ്രൂപ്പ് ആപ്ലിക്കേഷന്‍ വിട പറയുന്നു

0
173

സെപ്റ്റംബര്‍ ഒന്നു മുതല്‍ ഫേയ്‌സ്ബുക്കില്‍ ഗ്രൂപ്പ് ആപ്ലിക്കേഷന്റെ സേവനം ഫേയ്‌സബുക്ക് അവസാനിപ്പിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോക്താക്കള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായാണ് ഫേയ്‌സ്ബുക്ക് ഗ്രൂപ്പ് ആപ്പ് പുറത്തിറക്കിയത്.

ഫേയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ തന്നെ ഗ്രൂപ്പുകളും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ ഒഴിവാക്കുന്നതെന്നാണ് ഫേസ്ബുക്ക് ഇതു സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. ഗ്രൂപ്പ് ആപ്പ് പിന്‍വലിക്കുന്നതുകൊണ്ട് ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആപ്ലിക്കേഷന്‍ ഒഴിവാക്കിയാലും ഗ്രൂപ്പുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഉപയോക്താക്കള്‍ കുറവായതിനാലാവാം ഫേയ്‌സ്ബുക്ക് ഗ്രൂപ്പ് ആപ്പിനെ തിരിച്ചെടുക്കാന്‍ കാരണം. വാട്‌സാപ്പ് പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകള്‍ പ്രധാന ആപ്ലിക്കേഷനുള്ളില്‍ തന്നെ ഗ്രൂപ്പ് സൗകര്യം ലഭ്യമാക്കുന്നുണ്ട്. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിരുന്ന നിയന്ത്രണം അടുത്തിടെയാണ് വാട്‌സാപ്പ് നീക്കിയത്.

ഉപയോക്താക്കളെ ഫേയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേനില്‍ തന്നെ നിലനിര്‍ത്താനും ആപ്പ് ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ നിരവധി ഫീച്ചറുകള്‍ കൈകാര്യം ചെയ്യുന്ന ഫേയ്‌സ്ബുക്ക് ആപ്ലിക്കേഷനിലേക്ക് ഗ്രൂപ്പ് സേവനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുന്നത് എന്ത് ഫലം ചെയ്യുമെന്ന് കാത്തിരുന്നു കാണാം.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here