മനുഷ്യന്റെ ചന്ദ്രയാത്ര ഒരു കെട്ടുകഥയോ? അറിയേണ്ടത് എല്ലാം | ഷെയർ ചെയ്യൂ

0
643

ഇതു വായിച്ചുതീരുമ്പോൾ നിങ്ങൾക്കും സംശയം തോന്നിയേക്കാം; മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയോ എന്ന്. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ നേതൃത്വത്തിൽ 1969 ജൂലൈ 20ന് നീൽ ആംസ്ട്രോങ് എന്ന ശാസ്ത്രജ്ഞൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തി എന്നു പഠിച്ചുകൊണ്ടാണ് ലോകത്തുള്ള കുട്ടികൾ മുഴുവൻ ശാസ്ത്രപഠനം ആരംഭിക്കുന്നതുതന്നെ.

ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ലെന്നു മാത്രമല്ല; ശാസ്ത്രം ഇതുവരെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾകൊണ്ട് ചന്ദ്രനിൽ ഇറങ്ങി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്താൻ കഴിയില്ലെന്നാണ് പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ കണ്ടെത്തിയത്.

ഒന്നാം വർഷ എംടെക്കിനു പഠിക്കുന്ന 88 വിദ്യാർഥികളാണ് ഗവേഷണത്തിൽ പങ്കാളികളായത്. ‘ഗവേഷണ രീതികൾ’ എന്ന വിഷയത്തിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകനായ ഡോ. പി.ആർ. ശ്രീമഹാദേവൻപിള്ളയാണ് ‘ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തിയോ..?’ എന്ന വിഷയത്തിൽ സ്വതന്ത്രമായി ഗവേഷണം നടത്താൻ വിദ്യാർഥികളോടു നിർദേശിച്ചത്.

ഒരു മാസക്കാലം നീണ്ട ഗവേഷണങ്ങൾക്കും പഠനത്തിനും ശേഷം 90% വിദ്യാർഥികളും കണ്ടെത്തിയത് മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയിട്ടില്ല എന്നാണ്. അപ്പോളോ 11 ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ, പ്രബന്ധങ്ങൾ, ജേണലുകൾ എന്നിവ വിശദമായി പഠിച്ചാണ് ഓരോ വിദ്യാർഥിയും തങ്ങളുടെ ഗവേഷണഫലം സമർപ്പിച്ചത്.

വെറുതെ പറയുന്നതിനപ്പുറം ശാസ്ത്രീയ നിഗമനങ്ങൾ അക്കമിട്ടുനിരത്തിയാണ് 90% പേരും ലോകം മുഴുവൻ വിശ്വസിക്കുന്ന ആ മഹാസംഭവത്തെ പൊളിച്ചെഴുതിയത്. വാട്സാപ് ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു ചർച്ചയും നിഗമനങ്ങളും കണ്ടെത്തലുകളും വിദ്യാർഥികൾ പരസ്പരം പങ്കുവച്ചത്.

ചന്ദ്രനിലെത്താനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചെങ്കിലും ചന്ദ്രനിൽനിന്നു തിരിച്ചുവരാനുള്ള സാങ്കേതികവിദ്യ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ലെന്നതാണ് വിദ്യാർഥികളുടെ പൊതു അഭിപ്രായം.

ചന്ദ്രനിൽ അന്തരീക്ഷമർദം കുറവാണെങ്കിലും ചന്ദ്രനിൽനിന്ന് ഉപഗ്രഹം വിക്ഷേപിക്കാൻ ഭൂമിയിൽനിന്നു വിക്ഷേപിക്കുന്ന അതേ സന്നാഹങ്ങൾ ആവശ്യമാണ്. കാരണം അവിടെ ഇന്ധനം കത്തിച്ചാലുണ്ടാകുന്ന പ്രഹരശേഷിയും കുറവാണ്. ഭൂമിയിലുള്ള സന്നാഹങ്ങളൊന്നും ചന്ദ്രനിൽ ലഭ്യമല്ല.

1972നു മുൻപ് ചന്ദ്രനിലേക്കുള്ള വാഹനങ്ങളെ പിന്തുടരാനുള്ള സൗകര്യം ഒരു രാജ്യത്തിനും ഉണ്ടായിരുന്നില്ല. 1972ൽ റഷ്യ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനുശേഷം ഒരു രാജ്യവും ചന്ദ്രനിൽ കാലുകുത്തിയതായി അവകാശപ്പെട്ടിട്ടുമില്ല.

മനുഷ്യൻ ആദ്യമായി ബഹിരാകാശത്ത് പോയത് 1961ൽ റഷ്യയുടെ വോസ്റ്റോക് 1 ൽ യൂറിഗഗാറിൻ എന്ന ബഹി‌രാകാശ യാത്രികനാണ്. ആ നേട്ടത്തെ കുറച്ചുകാണിക്കാനാണ് അമേരിക്ക ചന്ദ്രനിൽ ഇറങ്ങിയെന്ന് അവകാശപ്പെട്ടത്. വിയറ്റ്നാം യുദ്ധത്തിൽനിന്നു ശ്രദ്ധതിരിക്കാനുള്ള അമേരിക്കൻ ശ്രമവുമായിരുന്നു അപ്പോളോ 11 ചാന്ദ്രദൗത്യം.

നാസ പുറത്തുവിട്ട ചിത്രങ്ങളും വിഡിയോകളും സംശയാസ്പദമാണ്.

അന്തരീക്ഷമില്ലാത്ത ചന്ദ്രനിൽ അമേരിക്കൻ പതാക പാറിക്കളിക്കുന്ന ചിത്രം കൃത്രിമമായി ഉണ്ടാക്കിയതാണ്.

ചന്ദ്രനിലേക്കുള്ള ഏക പ്രകാശസ്രോതസ്സ് സൂര്യപ്രകാശമാണ്. ആയതിനാൽ നിഴലുകൾ സമാന്തരമായാണ് കാണപ്പെടേണ്ടത്. എന്നാൽ നാസ പുറത്തുവിട്ട ചിത്രങ്ങളിലെ നിഴലുകളിൽ ക്രമക്കേടുകളുണ്ട്.

ചന്ദ്രനിൽ മേഘങ്ങളുടെ അഭാവംമൂലം നക്ഷത്രങ്ങൾ ഭൂമിയിൽനിന്നു കാണുന്നതിനെക്കാൾ വ്യക്തമായി കാണപ്പെടുമെന്ന് ശാസ്ത്രംതന്നെ പറയുന്നു. എന്നാൽ നാസയുടെ ചിത്രങ്ങളിൽ എവിടെയും നക്ഷത്രങ്ങൾ ഇല്ല.

നാസ പുറത്തുവിട്ട ചിത്രങ്ങളിലൊന്നിൽ കയറിൽ തൂങ്ങിയ നിലയിലുള്ള വസ്തുവിന്റെ പ്രതിബിംബം യാത്രികരിൽ ഒരാളുടെ ഹെൽമറ്റിൽ പതിഞ്ഞിട്ടുണ്ട്. ഇതിന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല.

ചാന്ദ്രദൗത്യത്തിന്റെ സുപ്രധാന തെളിവുകളായ വിഡിയോ ചിത്രങ്ങൾ നാസയുടെ പക്കൽനിന്നു നഷ്ടമായി എന്ന വിശദീകരണം ഈ സംശയങ്ങളെ ബലപ്പെടുത്തുന്നു. അന്നെടുത്ത ചിത്രങ്ങൾ വിശകലനം ചെയ്യപ്പെട്ടാൽ നാസയ്ക്കെതിരെയുള്ള തെളിവുകളാകുമെന്ന അവസ്ഥ ഒഴിവാക്കാനാണ് വിഡിയോ നഷ്ടപ്പെട്ടുവെന്ന മുൻകരുതൽ.

ചാന്ദ്രദൗത്യം നടന്നുവെന്നതിനുള്ള തെളിവുകൾ:

അപ്പോളോ പകർത്തിയ ചിത്രങ്ങളും 2007ൽ ജപ്പാന്റെ ചാന്ദ്രനിരീക്ഷണ പേടകമായ സെലിന്റെയും ചിത്രങ്ങൾക്കു സാമ്യമുണ്ട്.

ഇന്ത്യൻ പര്യവേക്ഷണ പേടകമായ ചന്ദ്രായൻ ഒന്നും ചൈനയുടെ ചാങ് രണ്ടും നാസ ചന്ദ്രനിൽ ഇറങ്ങിയെന്ന് അവകാശപ്പെടുന്ന സ്ഥലം – പ്രശാന്തിയുടെ സമുദ്രം (sea of tranquility) – കണ്ടെത്തിയതായി പറയുന്നു.

ചന്ദ്രോപരിതലത്തിനു പ്രതിഫലിപ്പിക്കാനുള്ള ശേഷി വളരെ കൂടുതലായതിനാലാണ് നാസ പുറത്തുവിട്ട ചിത്രങ്ങളിലൊന്നും നക്ഷത്രങ്ങളെ കാണാൻ കഴിയാത്തതെന്ന് ശാസ്ത്രജ്ഞന്മാർ വിശദീകരിക്കുന്നു.(കടപ്പാട് മനോരമ )

 

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here