സേവനാവകാശ നിയമം ; എന്ത് : എന്തിന് അറിയേണ്ടത് എല്ലാം | ഷെയർ ചെയ്യൂ

0
250

സുഹൃത്തുക്കളെ ഈ അറിവുകൾ മുഴുവനായും വായിക്കുക ..നിർബന്ധമായും മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യണം ഒരു സെർട്ടിഫിക്കറ്റിനി വേണ്ടി  സാധാരണ ജനങ്ങൾ സർക്കാർ ഓഫീസിൽ കയറി ഇറങ്ങി ബുദ്ധിമുട്ടുമ്പോൾ നിങ്ങൾക്ക് ലഭിക്കേണ്ട സേവനം ലഭിക്കുന്നില്ലെങ്കിൽ ഒരുപാട് നിയമങ്ങൾ ഉണ്ട് അത് ഓരോരുത്തരും അറിഞ്ഞിരിക്കുക .

ജനാധിപത്യം ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനമാണ് ഏകാധിപത്യത്തില്‍ നിന്നും രാജവാഴ്ചയില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള പ്രയാണം പൌരനെ അവകാശങ്ങളുടെ വാഗ്ദത്ത ഭൂമിയിലെത്തിക്കുന്നു. എന്നാല്‍ അഴിമതിയും ചുവപ്പു നാടയും സ്വജപക്ഷപാതവും ജനാധിപത്യത്തിന്റെ മരണമണി മുഴക്കി തുടങ്ങി.

തകര്‍ന്ന് നമ്മള്‍ ജനാധിപത്യസംരക്ഷണത്തിനും ജനാധിപത്യത്തിന്റെ സുതാര്യമായ നടത്തിപ്പിനുമായുള്ള നിയമങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

അറിയാനുള്ള അവകാശം സംരക്ഷിക്കാനാണ് ഇന്‍ഡ്യന്‍ പാര്‍ലമെന്റ് 2005 ല്‍ വിവരാവകാശ നിയമം പാസ്സാക്കുകയുണ്ടായി. വളരെയധികം ദൂരവ്യാപക മാറ്റങ്ങളുണ്ടാക്കിയ നിയമമാണത്. പോലീസ് സ്റേഷന്‍, വില്ലേജാഫീസ്, സ്ക്കൂള്‍,ആശൂപത്രി തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയാന്‍ ഈ നിയമം സഹായിക്കുന്നു. ഇപ്പോഴത്തെ ഈ പുതിയ അവകാശവും നിയമവും വിവരാവകാശത്തിന്റെ തുടര്‍ച്ചയായി കണക്കാക്കാവുന്നതാണ്.

ഡ്രൈവിംഗ് ടെസ്റ് പാസ്സായതിന്റെ അടുത്തദിവസം തന്നെ ഡ്രൈവിംഗ് ലൈസന്‍സ്. കുട്ടിയുടെ ജനനം രജിസ്റര്‍ ചെയ്തതിന്റെ അടുത്ത ആഴ്ച തന്നെ ജനന സര്‍ട്ടിഫിക്കേറ്റ് ഇത്തരമൊരു സംവിധാനം അവിശ്വസനീയം അല്ലേ? ഇതാണ് പുതിയ അവകാശത്തിന്റെ നിയമത്തിന്റെ പ്രസക്തി.

കേരളസര്‍ക്കാര്‍ പാസ്സാക്കിയ സേവനാവകാശ നിയമം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഔദാര്യമല്ല അവകാശമാണെന്ന വാദത്തിന് ഊന്നല്‍ നല്‍കുന്നു. ഈ നിയമമനുസരിച്ച് അര്‍ഹരായ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ സമയപരിധിക്കുള്ളില്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു. ഇതില്‍ വീഴ്ചവരുത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയതിന് നിയമപരമായി ഉത്തരവാദികളായിരിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. ജനനമരണ താമസ സര്‍ട്ടിഫിക്കേറ്റുകള്‍, വൈദ്യുതി, ടെലിഫോണ്‍ കണക്ഷന്‍, റേഷന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റവന്യൂ രേഖകള്‍ ഇവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

13 സര്‍ക്കാര്‍ അനുബന്ധ സര്‍വ്വീസുകളും 9 പോലീസുമായി ബന്ധപ്പെട്ട സര്‍വ്വീസുകളും ഈ നിയമപ്രകാരമുള്ള സമയബന്ധിതസേവനം ഉറപ്പു നല്‍കുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, വസ്തു രജിസ്ട്രേഷന്‍ മേഖലകളില്‍ നടക്കുന്ന വ്യവസ്ഥാപിത അഴിമതിയും സുതാര്യമില്ലായ്മയും ഗൌരവമായ പ്രശ്നങ്ങളാണ്.

ഇന്‍ഡ്യയില്‍ 2010 ഒക്ടോബര്‍ 18-ാം തീയതി മധ്യപ്രദേശാണ് ഈ നിയമം ആദ്യമായി നിലവില്‍ കൊണ്ടുവന്നത്. കേരളം 2012 ജൂലൈ 12 ന് സേവനാവകാശ നിയമം പാസ്സാക്കി. കൂടാതെ ഡല്‍ഹി, പഞ്ചാബ്, ഗിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജന്മുകാശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഖണ്ഡ്, കര്‍ണ്ണാടക സംസ്ഥാനങ്ങളും സേവനാവകാശ നിയമം നടപ്പാക്കുന്നു.

ബീഹാറില്‍ കഴിഞ്ഞഒരു വര്‍ഷത്തിനുള്ളില്‍ ഈ നിയമത്തിന്റെ പരിധിയില്‍ 1.83 കോടി അപേക്ഷകള്‍ ഫയല്‍ ചെയ്യപ്പെട്ടു. ഇതില്‍ കൂടുതലും ജാതി, താമസം, വരുമാന സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കാനാണ്. അതുപോലെ തന്നെ ബീഹാറില്‍ 50 സര്‍വ്വീസുകള്‍ എന്നത് കര്‍ണ്ണാടകയിലെത്തുമ്പോള്‍ 151 സര്‍വ്വീസുകളായി വര്‍ദ്ധിക്കുന്നു.

കേരള സേവന അവകാശനിയമമനുസരിച്ച് ഒരു പൌരന്‍ സേവനത്തിനായി അപേക്ഷ നല്‍കിയശേഷം സമയബന്ധിതമായി സേവനം ലഭ്യമായില്ലെങ്കില്‍ ഒന്നാം അപ്പലേറ്റ് ഫോറം മുമ്പാകെ അപ്പീല്‍ ബോധിപ്പിക്കാനാവുന്നതാണ്. ഇരുകക്ഷികളെയും കേട്ടശേഷം ഫോറം ഉത്തരവ് പാസ്സാക്കേണ്ടതാണ്.

അതിനെതിരെ രണ്ടാം അപ്പലേറ്റ് ഫോറം മുമ്പാകെ അപ്പീല്‍ ബോധിപ്പിക്കാവുന്നതും അപ്പീല്‍ ഫോറം സേവനം നല്‍കുന്നതില്‍ മതിയായ കാരണങ്ങളില്ലാതെ വീഴ്ചവരുത്തി എന്നു കണ്ടെത്തിയാല്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്നും 500 മുതല്‍ 5000 രൂപവരെ പിഴ ഈടാക്കാവുന്നതും കൂടാതെ മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്. അപ്പലേറ്റ് ഫോറത്തിന് സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ഉള്ളതാണ്.

ഈ നിയമത്തെക്കുറിച്ച് ഈ പുതിയ അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നതാണ് പ്രധാന പ്രശ്നം. ജനങ്ങളില്‍ സേവനാവകാശത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച് മാത്രമേ ഈ നിയമം ജനങ്ങളിലെത്തിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയുകയുള്ളു. ഇന്‍ഡ്യയിലെങ്ങും ഈ നിയമം മാറ്റത്തിന്റെ കാറ്റുവീശുമെന്ന് പ്രത്യാശിക്കാം.

സേവനാവകാശ നിയമം
വിവരാവകാശ നിയമത്തിന്റെ മാതൃകയിൽ സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ വകുപ്പുകളും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് ഇത്. വില്ലേജ് ഓഫീസുകളിലെ എല്ലാ സേവനങ്ങളും സാമൂഹ്യ സുരക്ഷാ സേവനങ്ങൾ, പാസ്‌പോർട്ട് വെരിഫിക്കേഷൻ തുടങ്ങി ഒരുവിധപ്പെട്ട കാര്യങ്ങളൊക്കെ ഇതിന്റെ പരിധിയിൽ വരും.

സേവനങ്ങൾക്കായി സാധാരണക്കാർ സർക്കാർ ആഫീസുകളിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരം കൂടിയാണ് സേവനാവകാശ നിയമം. ഈ നിയമം അനുശാസിക്കുന്നതനുസരിച്ച്, സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകാത്തവർക്കു പിഴ അടക്കമുള്ള ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരും.

ഇൻഡ്യയിൽ മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ബീഹാർ, ജാർഖണ്ഡ്, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ സേവനാവകാശ നിയമം നടപ്പാക്കിയിട്ടുണ്ട്‌. വിവരാവകാശ നിയമം പോലെ സേവനാവകാശ നിയമവും ജനങ്ങളുടെ അവകാശവും ഭരണസുതാര്യതയും ഉറപ്പുവരുത്തുന്നു. ആയതിനാൽ സേവനാവകാശ നിയമത്തെ ജനാധിപത്യ വ്യവസ്ഥിതിയിലെ ഏറ്റവും ശക്തമായ നിയമങ്ങളിൽ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

കേരള സംസ്ഥാന സേവനാവകാശ നിയമം
സേവനം എന്നത് ഈ നിയമത്തിന്റെ 2-)0 വകുപ്പിൽ നിർവ്വചിച്ചിട്ടുണ്ട്.സേവനം എന്നാൽ, തൽസമയം പ്രാബല്യത്തിരിക്കുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമോ അതാത് സമയം സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പ്രകാരമോ ഏതെങ്കിലും സർക്കാർ വകുപ്പോ അതിനു കീഴിലോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനമോ അല്ലെങ്കിൽ ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനമോ അല്ലെങ്കിൽ ഒരു നിയമാധിഷ്ടിത നികായമോ ജനങ്ങൾക്ക് പ്രധാനം ചെയ്യേണ്ടതായ 3-)0 വകുപ്പിൽ വിജ്ഞാപനം ചെയ്യപ്പെടാവുന്ന ഏത്ര്ങ്കിലും സേവനമാണ് . സേവനാവകാശം എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു സേവനം ലഭിക്കുന്നതിന് അരഹതയുള്ള ഒരാൾക്കുള്ള അവകാശമാണ്.

ഒരാളിൽ നിന്നും സേവനത്തിനു വേണ്ടിയുള്ള അപേക്ഷ ലഭിച്ചാൽ നിയുക്ത ഉദ്യോഗസ്ഥൻ ആ സേവനം നൽകുകയോ അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ആ അപേക്ഷ നിരസിക്കുകയോ ചെയ്യേണ്ടതാണ്. ഇപ്രകാരം അപേക്ഷ നിരസിക്കുമ്പോൾ അദ്ദേഹം അതിനുള്ള കാരണങ്ങൾ രേഖാമൂലം വിവരിക്കേണ്ടതാണ്. കൂടാതെ അപേക്ഷിക്കുന്ന ആൾക്ക് നിർബന്ധമായും റസീപ്റ്റ് നൽകേണ്ടതുമാണ്.

അപേക്ഷ തീർപ്പാക്കാൻ എന്തെങ്കിലും രേഖകൾ ആവശ്യമാണെങ്കിൽ അക്കാര്യം ഉദ്യോഗസ്ഥൻ (ഫോം നമ്പർ -1)രേഖപ്പെടുത്തേണ്ടതാണ്.അപേക്ഷ ലഭിച്ച തിയതി മുതൽ നിശ്ചിത സമയ പരിധി ആരംഭിക്കുന്നതാണ്. അപേക്ഷകൻ രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ രേഖകൾ ഹാജരാക്കിയ തിയതി മുതല്ക്കാകും സമയ പരിധി തുടങ്ങുക. കാലാവധി കണക്കാക്കുമ്പോൾ പൊതു അവധി കൂട്ടുവാൻ പാടില്ല.

നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കിയില്ലെങ്കിലോ അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടതോ ആയ ഒരാൾക്ക് ഒന്നാം അപ്പീൽ അധികാരി മുമ്പാകെ അപേക്ഷ നിരസിച്ച അല്ലെങ്കിൽ നിശ്ചിത സമയ പരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ അപ്പീൽ ബോധിപ്പിക്കുവാൻ കഴിയാത്തതിന് അപ്പീൽ വാദിക്ക് മതിയായ കാരണമുണ്ടെങ്കിൽ ആ അധികാരിക്ക് 30 ദിവസത്തിനു ശേഷമുള്ള അപേക്ഷയും സ്വീകരിക്കാവുന്നതാണ്.

ഒന്നാം അപ്പീൽ അധികാരിക്ക് നിയുക്ത ഉദ്യോഗസ്ഥനോട് നിശ്ചിത കാലയളവിനുള്ളിൽ സേവനം നൽകാൻ കൽപ്പിക്കുകയോ അല്ലെങ്കിൽ അപ്പീൽ തള്ളുകയോ ചെയ്യാവുന്നതാണ്. ഒന്നാം അപ്പീൽ അധികാരിയുടെ തീരുമാനം സങ്കടകരമായ ആൾക്ക് ഒന്നാം അപ്പീൽ അധികാരിയുടെ തീരുമാനത്തിന്റെ തിയ്യതി മുതൽ 60 ദിവസത്തിനുള്ളിൽ രണ്ടാം അപ്പീൽ അധികാരെ മുമ്പാകെ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

എന്നാൽ സമയപരിധിക്കുള്ളിൽ അപ്പീൽ ഫയലാക്കുവാൻ സാധിക്കാത്തതിന് മതിയായ കാരണം ബോധിപ്പിക്കുകയാണെങ്കിൽ അവധിക്ക് ശേഷവും അപ്പീൽ സ്വീകരിക്കുന്നതാണ്. രണ്ടാം അപ്പീൽ അധികാരിക്ക് നിയുക്ത ഉദ്യോഗസ്ഥനോട് ഒരു നിശ്ചിത കാലയളവിൽ സേവനം ലഭ്യമാക്കുവാൻ നിർദ്ദീശിക്കുകയോ അല്ലെങ്കിൽ അപ്പീൽ നിരസിക്കുകയോ ചെയ്യാവുന്നതാണ്.

എന്നാൽ സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കുന്നതിൽ നിയുക്ത ഉദ്യോഗസ്ഥൻ വീഴ്ച വരുത്തുകയാണെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ 8-)0 വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ ചുമത്താവുന്നതാണ്.

മതിയായതും യുക്തിസഹമായ കാരണങ്ങളില്ലാതെ സേവനം നൽകുന്നതിൽ നിയുക്ത ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയാൽ രണ്ടാം അപ്പീൽ അധികാരിക്ക് രേഖാമൂലമുള്ള ഒരു ഉത്തരവു വഴി കാരണങ്ങൾ വിവരിച്ചു കൊണ്ട് നിയുക്ത ഉദ്യോഗസ്ഥനുമേൽ 500 രൂപയിൽ കുറയാത്തതും 5000/- രൂപയിൽ കൂടാത്തതുമായ ഒരു പിഴ ചുമത്താവുന്നതാണ്.

നിയുക്ത ഉദ്യോഗസ്ഥൻ സേവനം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ ഇപ്രകരം താമസം വരുത്തിയ ഓരോ ദിവസത്തിനും 250/- രൂപ നിരക്കിൽ പരമാവധി 5000/- രൂപ വരെ പിഴ ഈടാക്കാവുന്നതാണ്.

സേവനാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ സേവനങ്ങൾ
ജനന സർട്ടിഫിക്കറ്റ്,ജാതി സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്,വാസസ്ഥല സർട്ടിഫിക്കറ്റ്,മരണ സർട്ടിഫിക്കറ്റ്,വീടുകൾക്കും കടകൾക്കുമുള്ള വൈദ്യുതി കണക്ഷൻ,വീടുകൾക്കുള്ള ജലവിതരണ കണക്ഷൻ,റേഷൻ കാർഡ് നൽകൽ,പൊലീസ് സ്‌റ്റേഷനിൽ നൽകുന്ന പരാതിക്കു രസീത്,എഫ്.ഐ.ആർ പകർപ്പ് നൽകൽ,ഗുരുതര കുറ്റകൃത്യങ്ങളിൽ പൊലീസിന്റെ സത്വര ഇടപെടൽ,സമയബന്ധിതമായ പാസ്‌പോർട്ട് വെരിഫിക്കേഷൻ,സമയബന്ധിതമായ ജോലി വെരിഫിക്കേഷൻ.

സേവനങ്ങൾ ലഭ്യമാക്കേണ്ട സമയപരിധി ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും, ഈ സമയത്തിനകം സേവനം ലഭിക്കാതിരിക്കുകയോ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്താൽ 30 ദിവസത്തിനകം അപ്പീൽ ഫയൽ ചെയ്യുകയും ആവാം. മതിയായ കാരണമുണ്ടെന്ന് ഒന്നാം അപ്പീൽ അധികാരിക്കു ബോധ്യപ്പെട്ടാൽ 30 ദിവസം കഴിഞ്ഞും അപ്പീൽ സ്വീകരിക്കാം.

ഒന്നാം അപ്പീൽ നിരസിക്കപ്പെട്ടാൽ രണ്ടാം അപ്പീൽ നൽകാനും വ്യവസ്ഥയുണ്ട്. ഇത് അപ്പീൽ നിരസിച്ച് 60 ദിവസത്തിനകം ആയിരിക്കണം. സേവനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ നിയമപ്രകാരമുള്ള പിഴ നൽകേണ്ടി വരും. അറിവുകൾ ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യാതെ പോകരുതേ

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here