കരള്‍രോഗ ലക്ഷണങ്ങള്‍

0
458

അടിവയറിന്‌ മുകളില്‍ കാണപ്പെടുന്ന ഇരുണ്ട ചുവപ്പ്‌ നിറത്തിലുള്ള അവയവമാണ്‌ കരള്‍. കോണ്‍ ആകൃതിയിലുള്ള ഇത്‌ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്‌. ശരീരത്തില്‍ നടക്കുന്ന അഞ്ഞൂറിലേറെ പ്രവര്‍ത്തനങ്ങളില്‍ കരള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌.

അതുകൊണ്ട്‌ തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ്‌ കരള്‍. മഞ്ഞപ്പിത്തം, അമിത കൊളസ്‌ട്രോള്‍, കരള്‍വീക്കം, പ്രവര്‍ത്തനകരാറ്‌ എന്നിവയാണ്‌ കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. അനാരോഗ്യകരമായ ആഹാരശീലങ്ങള്‍, അമിത മദ്യപാനം, പിത്തരസത്തിന്റെ അമിതമായ ഉത്‌പാദനം എന്നിവ മൂലമാണ്‌ ഈ രോഗങ്ങളുണ്ടാകുന്നത്‌. രോഗിയുടെ ശരീരം പരിശോധിക്കുമ്പോള്‍ തന്നെ കരള്‍ രോഗമുണ്ടോയെന്ന്‌ ഡോക്ടര്‍മാര്‍ക്ക്‌ ബോധ്യമാകും. കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്‌. ഈ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌.

ഏതാനും കരള്‍രോഗ ലക്ഷണങ്ങളും അവ എങ്ങനെ തടയാമെന്നുമാണ്‌ ഇവിടെ വിവരിക്കുന്നത്‌. ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്‌. ഉടന്‍ തന്നെ ഡോക്ടറെ കണ്ട്‌ ചികിത്സ തേടുക.വീഡിയോ കണ്ടു മനസ്സിലാക്കു ഷെയർ ചെയ്യൂ

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here