ശരീരത്തിലെ ചീത്ത കൊളെസ്ട്രോൾ അലിയിച്ചുകളയാൻ ഒരു അത്ഭുത പാനീയം

0
481

കൊളസ്‌ട്രോള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ഗുരുതരമായി മാറുകയാണ് ചെയ്യാറുള്ളത്. ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങളുടേയും തുടക്കം കൊളസ്‌ട്രോളിലാണ് തുടങ്ങുന്നത് എന്നതാണ് കാര്യം. എല്ലാവരുടേയും ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉണ്ട്. ചീത്ത കൊളസ്‌ട്രോളും നല്ല കൊളസ്‌ട്രോളും ആണ് ഇത്.

രക്തത്തിലൂടെയാണ് കൊളസ്‌ട്രോള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നത്. രക്തത്തിലും ശരീര കലകളിലും കാണപ്പെടുന്ന മെഴുക് പൊലുള്ള കൊഴുപ്പിനെയാണ് കൊളസ്‌ട്രോള്‍ എന്ന് പറയുന്നത്. എന്നാല്‍ ഈ കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ നമ്മുടെ വെണ്ടയ്ക്കക്ക് കഴിയും. എങ്ങനെയെന്ന് നോക്കാം.

കൊളസ്‌ട്രോളും വെണ്ടയ്ക്കയും

കൊളസ്‌ട്രോളിനെ പ്രതിരോധിയ്ക്കാന്‍ വെണ്ടയ്ക്കക്ക് കഴിയും. വെണ്ടയ്ക്കയുടെ നിരവധി ആരോഗ്യഗുണങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വെണ്ടയ്ക്ക വെള്ളം ഉണ്ടാക്കി കഴിയ്ക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. വെണ്ടയ്ക്ക വെള്ളം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

വെണ്ടയ്ക്ക വെള്ളം തയ്യാറാക്കാന്‍ നാല് വെണ്ടയ്ക്കയും അല്‍പം ശുദ്ധമായ വെള്ളവും മാത്രമാണ്. അത്ര എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന പാനീയമാണ് വെണ്ടയ്ക്ക വെള്ളം.

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി അതിന്റെ രണ്ടറ്റവും മുറിച്ച് മാറ്റുക. ശേഷം ഇത് നെടുകേ പിളരുക. അതിനു ശേഷം ഇത് വെള്ളത്തില്‍ ഇട്ട് വെയ്ക്കുക. ഒരു ദിവസം രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് വെച്ചതിനു ശേഷം പിറ്റേദിവസം ഈ വെണ്ടയ്ക്ക വേറൊരു പാത്രത്തിലേക്ക് പിഴിഞ്ഞ് മാറ്റുക. അല്‍പം വെള്ളം കൂടി ചേര്‍ത്താല്‍ മതി. പാനീയം റെഡി.

കഴിക്കേണ്ട വിധം

പ്രഭാത ഭക്ഷണം കഴിയ്ക്കുന്നതിന് പത്ത് മിനിട്ട് മുന്‍പ് ഈ പാനീയം കഴിക്കണം. ഒരാഴ്ച സ്ഥിരമായി കഴിച്ചാല്‍ തന്നെ ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ നിന്നും ഇല്ലാതാവും.

പ്രമേഹത്തിനും ഉത്തമം

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല പ്രമേഹത്തിനും ഈ പാനീയം ഉത്തമമാണ്. പ്രമേഹ രോഗികള്‍ ഒരാഴ്ച ഇത് സ്ഥിരമാക്കിയാല്‍ തന്നെ വ്യത്യാസം മനസ്സിലാകും.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മുന്നിലാണ് ഈ പാനീയം. പെട്ടെന്നുള്ള പനിയും ജലദോഷവും ഈ പാനീയം കഴിച്ചാല്‍ പിന്നെ വരില്ലെന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം.

കിഡ്‌നി രോഗങ്ങളെ പ്രതിരോധിയ്ക്കുന്നു

കിഡ്‌നി രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും വെണ്ടയ്ക്ക വെള്ളം സഹായിക്കുന്നു. ആരോഗ്യഗുണങ്ങള്‍ നിറയെ ഉള്ള പാനീയമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

ഭക്ഷണത്തിലെ ഗ്ലൂക്കോസ്

ഭക്ഷണത്തില്‍ നിന്നും ശരീരത്തിന് ലഭിയ്ക്കുന്ന ഗ്ലൂക്കോസിനെ കുറയ്ക്കാനും ആരോഗ്യപ്രദമായ രീതിയില്‍ അതിന്റെ അളവ് ശരീരത്തില്‍ നിലനിര്‍ത്താനും വെണ്ടയ്ക്ക വെള്ളത്തിന് കഴിയുന്നു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here