വരുന്നൂ ന്യൂജന്‍ ആള്‍ട്ടോ

1
193

മാരുതി സുസുക്കി കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്ന ഒരു ചെറു നഗരോപയോഗ കാറാണ് മാരുതി ഓൾട്ടോ. 2000, സെപ്റ്റംബർ 27-നാണ് ഇന്ത്യൻ വിപണിയിൽ ഇത് പുറത്തിറങ്ങിയത്. എങ്കിലും 1994 മുതൽ തന്നെ ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക് മാരുതി സെൻ കാറുകൾ കയറ്റി അയച്ചിരുന്നത് ഈ പേരിലാണ്. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെട്ട ഹാച്ച്ബാക്കാണിത്. 2006-ൽ ഓൾട്ടോ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വില്പനയുള്ള കാറായി. 2008 ഫെബ്രുവരിയിൽ ഉല്പാദനം 10 ലക്ഷം കടന്ന ഓൾട്ടോ ഈ നേട്ടം കൈവരിക്കുന്ന മാരുതിയുടെ മൂന്നാമത്തെ കാറായി. മാരുതി 800, മാരുതി ഒംനി, ഹ്യൂണ്ടായ് സാൻട്രൊ എന്നിവയാണ് ഇന്ത്യയിലെ ഈ നേട്ടം കൈവരിച്ച മറ്റ് കാറുകൾ. 1994-2004 കാലയളവിൽ യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെ പല രാജ്യങ്ങളിലേക്കും ഓൾട്ടോ കയറ്റുമതി ചെയ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ അക്ഷരാര്‍ത്ഥത്തില്‍ വാഹനവിപ്ലവത്തിന് വഴി തുറന്ന ചെറുകാറാണ് മാരുതി അള്‍ട്ടോ. മാരുതി 800 തുറന്നിട്ട സാധാരണക്കാരന്‍റെ വാഹന സ്വപ്‍നങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാക്കിയ മോഡല്‍. എക്കാലത്തും മാരുതിയുടെ സ്വാകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാര്‍.
ഈ അള്‍ട്ടോയെ പൂര്‍ണമായും അഴിച്ചു പണിയാനൊരുങ്ങുകയാണ് മാരുതി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്‍ട്രി ലെവനല്‍ കാര്‍ ശ്രേണിയല്‍ റിനോ ക്വിഡിന്‍റ കുതിപ്പ് തടയാനാണ് മാരുതിയുടെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് പുതിയ അള്‍ട്ടോയെ മാരുതി അവതരിപ്പിക്കുന്നത്.
800 സി സിയുടെ 1.0 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തു പകരുന്നതെന്നും ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാവും വാഹനത്തിനെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടച്ച് സ്‍ക്രീന്‍ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോടെ പൂര്‍ണമായും ന്യൂജന്‍ ലുക്കിലാവും പുതിയ അള്‍ട്ടോ നിരത്തിലെത്തുക.
നടക്കാനിരിക്കുന്ന ഡല്‍ഹി എക്സ്പോയില്‍ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന വാഹനത്തിന്‍റെ പ്രതീക്ഷിക്കുന്ന വില 2.65 ലക്ഷം രൂപ മുതല്‍ 4.6 ലക്ഷം വരെയാണ്.

Comments

comments

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here