ഒരു മാസം മനുഷ്യന്‍ ഉറങ്ങാതിരുന്നാല്‍ സംഭവിക്കുന്നത് ? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

0
15996

ഒരു മാസം ഒരു മനുഷ്യന്‍ ഉറങ്ങാതിരുന്നാല്‍ എന്ത് സംഭവിക്കും? അതെന്തെന്നറിയാന്‍ 1940 ല്‍ സോവിയറ്റ് റഷ്യയില്‍ അതിക്രൂരമായ ഒരു പരീക്ഷണം നടന്നു. ഇതിനായി 5 ജയില്‍ പുള്ളികളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഈ പരീക്ഷണത്തിന് സമ്മതിച്ചാല്‍ പരീക്ഷണ കാലാവധിയായ ഒരു മാസം കഴിയുമ്പോള്‍ 5 തടവുകാരെയും വെറുതെ വിടും എന്നതായിരുന്നു. അതില്‍ സന്തോഷവാന്മാരായ അഞ്ച് പേര്‍ ഇതിന് സമ്മതിച്ചു. ഇതിന് വേണ്ടി സര്‍ക്കാരില്‍ നിന്ന് ഒരു മാസത്തേക്ക് അവര്‍ക്ക് വേണ്ട ആഹാരം, വെള്ളം, പുസ്തകങ്ങള്‍, മെത്തയില്ലാത്ത കട്ടിലുകളും മറ്റും അവരുടെ പരീക്ഷണ മുറിയില്‍ എത്തിച്ചു.

മനുഷ്യനെ ഉറക്കത്തിലേക്ക് നയിക്കുന്ന സെല്ലുകളുടെ പ്രവര്‍ത്തനത്തെ നിര്‍ത്താന്‍ കഴിയുന്ന ഒരു വാതകം കുറച്ചു കുറച്ചായി ആ മുറിയിലേക്ക് കടത്തി വിട്ട് കൊണ്ടിരുന്നു. അവരുമായി ആശയ വിനിമയം നടത്താന്‍ മൈക്രോ ഫോണ്‍, ഇന്റര്‍ ക്യാം സ്ഥാപിച്ചു. എന്നിട്ട് ജയില്‍ പുള്ളികളായ ആ അഞ്ച് പേരേയും ആ മുറിക്കുള്ളിലാക്കി അഞ്ച് പേര് ഒന്നിച്ച് ശ്രമിച്ചാലും പുറത്ത് കടക്കാന്‍ പറ്റാത്ത രീതിയില്‍ ഷീള്‍ഡ് ലോക്ക് കൊണ്ട് ആ അറ ലോക്ക് ചെയ്തു. നാല് ദിവസം പ്രശ്‌നമൊന്നുമില്ലാതെ കടന്ന് പോയതായി ഇന്റര്‍ ക്യാം വഴി അവര്‍ അറിയിച്ചു.

അഞ്ചാമത്തെ ദിവസം അവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ സ്വബോധമില്ലാതെ തുടരെ തുടരെ പറഞ്ഞ് കൊണ്ടിരിക്കാന്‍ തുടങ്ങി. ആറാമത്തെ ദിവസം ചിത്തഭ്രമം പിടിച്ചത് പോലെ മറ്റുള്ളവരും സംസാരം തുടങ്ങി. ഏഴാമത്തെ ദിവസം അവരുടെ ശബ്ദം വ്യത്യസ്തമായ രീതിയില്‍ കേള്‍ക്കാന്‍ തുടങ്ങി. 10-ാംത്തെ ദിവസം ഉച്ചത്തില്‍ ആര്‍പ്പ് വിളിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് കത്തി കൊണ്ടുള്ളതും അടിയും ഇടിയും എന്തെക്കെയോ അടിച്ച് തകര്‍ക്കുന്നതുമായ ഭീകരമായ ശബ്ദം. അതിനടുത്തടുത്ത ദിവസങ്ങളില്‍ സീക്ക് സീക്ക് എന്ന ഒരു ശബ്ദം മാത്രം. ഇത് വിശകലനം ചെയ്ത് കൊണ്ടിരുന്ന ചിലര്‍ക്ക് ഇത് കണ്ട് ഭയം തോന്നി. അവര്‍ അറ തുറന്ന് നോക്കാം ഈ ശബ്ദം എന്താണെന്ന് എന്ന അഭിപ്രായം മുന്നോട്ട് വച്ചു. എന്നാല്‍ മറ്റു ചിലര്‍ നേരത്തേ അവര്‍ ഉച്ചത്തില്‍ അട്ടഹസിച്ചത് പോലെ ശബ്ദത്തിന്റെ ശക്തി കുറഞ്ഞതാകാം ഈ ശബ്ദത്തിന് കാരണം അത് കൊണ്ട് അറ തുറക്കണ്ട എന്ന് നിര്‍ബന്ധം പിടിച്ചു.

അതിന് ശേഷം 14 ദിവസം വരെ അറയില്‍ നിന്ന് ഒരു ശബ്ദവും വന്നില്ല. പന്തികേട് തോന്നിയ ശസ്ത്രജ്ഞന്‍മാര്‍ അറയിലേക്കുള്ള വാതകത്തെ നിര്‍ത്തി ലോക്ക് തുറന്ന് അകത്തേക്ക് നോക്കി ഞെട്ടി തരിച്ച് നിന്നു. അവിടെ അഞ്ച് പേരില്‍ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നു. മറ്റു നാല് പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി ആ മരിച്ച് കിടക്കുന്ന ആളിന്റെ തുടയിലെയും നെഞ്ചിലേയും മാംസം മാന്തി പൊളിച്ച് തിന്നതായി മനസ്സിലായി. അവരാകട്ടെ ശരീരത്തില്‍ മാംസങ്ങള്‍ ഇല്ലാതെ തോളുകള്‍ ഊര്‍ന്ന് പരിക്കുകള്‍ പറ്റി കണ്ടാല്‍ പേടിച്ചുപോകുന്ന രീതിയില്‍ .

കതക് തുറന്ന് ചിലര്‍ വരുന്നത് കണ്ട അവര്‍ അക്രമാസക്തരായി. വല്ലാത്ത ഒരു ശബ്ദത്തോടെ അവരെ ഉപദ്രവിക്കാനായി ശ്രമിച്ചു. അത് കണ്ട് ഭയന്ന ശാസ്ത്രജ്ഞര്‍ അവരുടെ അടുത്തേക്ക് പോകാതെ നിന്നു. അപ്പോള്‍ അവര്‍ നാല് പേരും ഒരു അട്ടഹാസത്തോടെ പരസ്പരം അക്രമിക്കാന്‍ തുടങ്ങി. ഇവരെ പുറത്ത് കൊണ്ടു വന്നാല്‍ പഴയ രീതിയിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയില്ല എന്ന് മനസ്സിലായ അധികാരികള്‍ അവരെ വെടിവെച്ചു കൊന്നു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here