സുഖമായുറങ്ങാന്‍ സഹായിക്കും ഈ ഭക്ഷണശീലം

0
335

എല്ലാ രാത്രിയിലും സുഖമായി ഉറങ്ങണമെന്ന ചിന്തയുള്ളവര്‍ കുറവല്ല. എന്നാല്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദവും മറ്റ് പല വിധത്തിലുള്ള സ്‌ട്രെസും കാരണം ഇതിന് സാധിയ്ക്കാറില്ല എന്നതാണ് സത്യം. ഇന്നത്തെ തിരക്ക് പിടിച്ച കാലഘട്ടത്തില്‍ സമാധാനപരമായ ഉറക്കം പലപ്പോഴും പല വിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
എന്നാല്‍ നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഉറക്കം നല്‍കാനും മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് സംരക്ഷിക്കാനും കാരണമാകുന്ന. ഏതൊക്കെയാണ് ആ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

ചൂട് പാല്‍
നല്ല സുഖകരമായ ഉറക്കത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചൂട് പാല്‍. പാലിന് തലച്ചോറില്‍ ശാന്തത നല്‍കാനുള്ള സെറോടോണിന്‍ ഉത്പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ചെറു ചൂടുപാല്‍ കുടിയ്ക്കാം.

ചെറി
ചെറി കഴിയ്ക്കുന്നതും ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഉറക്കക്കുറവ് പരിഹരിയ്ക്കാനും ശരീരത്തിന് ഉന്‍മേഷം ലഭിയ്ക്കാനും ചെറി കഴിയ്ക്കുന്നത് സഹായിക്കുന്നു

വാഴപ്പഴം
വാഴപ്പഴം കഴിയ്ക്കുന്നതും ഉറക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് മസിലുകള്‍ക്ക് ആശ്വാസം നല്‍കുന്നതിനും ഉറക്കത്തിനും സഹായിക്കുന്നു.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങാണ് മറ്റൊരു ഭക്ഷണം. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റാണ് നല്ല ഉറക്കം നല്‍കാന്‍ സഹായിക്കുന്നത്.

ചെറുചന വിത്ത്
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുചന വിത്ത്. ഇത് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ കുറച്ച് നല്ല ഉറക്കം നല്‍കുന്നു.

ബദാം
ബദാം ആരോഗ്യ ദായകമാണ്. ഉറങ്ങുന്നതിനു മുന്‍പ് ഒരു പിടി ബദാം കഴിയ്ക്കുന്നത് ശീലമാക്കുക. ഇത് ഉറക്കം നല്‍കാന്‍ സഹായിക്കുന്നു.

തേന്‍
തേന്‍ കുറയ്ക്കുന്നത് തടി കുറയ്ക്കും എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തേന്‍ നല്ല ഉറക്കം ലഭിയ്ക്കാനും ഉത്തമമാണ്. ഇത് മാനസിക പിരിമുറുക്കം കുറച്ച് നല്ല ഉറക്കത്തിന് സഹായിക്കുന്നു.

 

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here