ബാങ്ക് ലോൺ 4% പലിശ മാത്രം

0
445

നാട്ടിലെ ബാങ്കുകളിൽ നിന്ന് ചുരുങ്ങിയ പലിശ നിരക്കിൽ കിട്ടുന്ന ലോണിനെക്കുറിച്ച് ഇന്ന് ചിലർക്കെങ്കിലും അറിയില്ല എന്നാണ് തോന്നുന്നത്. ഈയടുത്ത കാലത്താണ് ഞാനും ഇത് മനസ്സിലാക്കിയത്.കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത്‌ അത്യാവശ്യമായി ഒരു ലോണ്‍ എടുക്കാൻ ബാങ്കിൽ പോയി. അപ്പോൾ അവിടത്തെ ബാങ്ക് മാനേജർ അദ്ദേഹത്തോട് പറഞ്ഞു: കാർഷിക ലോണ്‍ ആയി ഒരു ലക്ഷം രൂപ വരെ എടുക്കുകയാണെങ്കിൽ ഒരു വർഷത്തേക്ക് 4 ശതമാനം പലിശ മാത്രമേ വരൂ.

അതിന് വേണ്ടത്, സ്വന്തം ഭൂമിയുടെ കരം അടച്ച രശീതിയും സെക്യൂരിറ്റി ആയി ഇപ്പോഴത്തെ സ്വർണ്ണ വില അനുസരിച്ച് 50 ഗ്രാം (ആറേക്കാൽ പവൻ) സ്വർണ്ണവും. ഒരു ലക്ഷത്തിൽ കൂടുതൽ സംഖ്യ വേണമെങ്കിൽ (പരമാവധി 3 ലക്ഷം രൂപ വരെ) ഭൂമിയുടെ ആധാരം കൊടുക്കേണ്ടി വരും. അത്രമാത്രം.

ചില ബാങ്കുകളിൽ ആദ്യം 7% പലിശ കൊടുക്കണം. പിന്നീട് സബ്സിഡി ലഭിക്കും എന്നാണ് അറിവ്.മറ്റു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ സ്വർണ്ണം പണയം വച്ച് ലോണ്‍ എടുക്കുമ്പോൾ കൊടുക്കേണ്ടി വരുന്ന പലിശ 15-16 ശതമാനവും അതിനു മേലെയുമാണെന്നു കൂടി മനസ്സിലാക്കുക.

കൃഷി ആവശ്യത്തിനു വേണ്ടിയാണ് ഈ ലോണ്‍ കൊടുക്കുന്നത് എന്നാണ് ഭാഷ്യം, എങ്കിലും ഒരു കൃഷിയും കൃഷിഭൂമിയും ഇല്ലാത്തവർക്കും ഈ ലോണ്‍ കിട്ടും എന്ന് മനസ്സിലാക്കുക. (അല്ലെങ്കിലും നമ്മുടെ നാട്ടിൽ ആർക്കാണ് കൃഷിയുള്ളത്? ആർക്കാണ് കൃഷിഭൂമിയുള്ളത്? ആകെയുള്ള അഞ്ചോ പത്തോ സെൻറ് ഭൂമിയിൽ കൃഷി ചെയ്യുമോ അതോ വീട് വെക്കുമോ?)

 

ഇക്കാര്യം അറിയാത്തവർ ഇന്നു തന്നെ നിങ്ങളുടെ അടുത്തുള്ള SBI , SBT , Punjab National Bank …. തുടങ്ങിയ ദേശസാൽകൃത ബാങ്കുകളിൽ അന്വേഷിക്കുക. ലഭിക്കാതിരിക്കില്ല. മറ്റു ബാങ്കുകളിൽ നിന്ന് ലഭ്യമാണോ എന്ന് അറിയില്ല. എന്റെ എളിയ അറിവ് വച്ചാണ് ഇത് എഴുതിയിട്ടുള്ളത്. കൂടുതലായി അറിയുന്നവർ ദയവായി അക്കാര്യം എഴുതി അറിയിക്കുക.ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥൻ ഈ ലോണ്‍ അനുവദിക്കുന്നില്ലെങ്കിൽ നേരെ മുകളിലേക്ക് ഒരു പരാതി കൊടുക്കുക. പാവപ്പെട്ട ജനങ്ങളെ സേവിക്കാനും സഹായിക്കാനുമാണ് ബാങ്ക്.

അല്ലാതെ പണക്കാർക്കു മാത്രമുള്ളതല്ല. സാദാ ജനങ്ങൾ വേണ്ടവിധം പ്രതികരിക്കാത്തതാണ് പലപ്പോഴും പരാജയം. വേണ്ടിവന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണ്ണർക്കു വരെ പരാതി കൊടുക്കാം. പലർക്കും അത് അറിയില്ലെന്ന് തോന്നുന്നു.ഇത്തരത്തിൽ പരസ്പരം അറിവ് പകരുന്നതാവട്ടെ നമ്മുടെ ഫേസ് ബുക്ക്‌ സൗഹൃദം എന്നുകൂടി ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു. ആരെങ്കിലുമൊക്കെ രക്ഷപ്പെടുന്നതിൽ ആർക്കും വിഷമമൊന്നുമില്ലല്ലോ? അങ്ങനെയെങ്കിലും ഒരു പുണ്യകർമ്മമാകട്ടെ.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here