രാത്രീ വൈകി ഭക്ഷണം കഴിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് മാറാരോഗം

0
869

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ശീലക്കാര്‍ ഒന്ന് ശ്രദ്ധിച്ചോളൂ. രാത്രി വൈകിയുള്ള ഇത്തരം കഴിപ്പ് ശരീരഭാരം കൂട്ടുക മാത്രമല്ല, ആയുസ്സ് കുറയ്ക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

മെക്‌സിക്കോയിലെ നാഷണല്‍ ഓട്ടോണോമസ് നടത്തിയ പഠനത്തില്‍ ജൈവഘടികാരത്തിന്റെ താളം തെറ്റല്‍ ഹൃദ്രോഗത്തിനും പ്രമേഹത്തിനും സാധ്യത കൂട്ടുന്നുവെന്നു കണ്ടു.

രക്തത്തിലെ ഒരിനം കൊഴുപ്പായ ട്രൈ ഗ്ലിസറൈഡിന്റെ അളവ് ഭക്ഷണ സമയത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗവേഷകര്‍ പരിശോധിച്ചു. ആക്ടീവ് ആയ സമയത്തെ അപേക്ഷിച്ച് വിശ്രമാവസ്ഥയില്‍ ഭക്ഷണം കഴിച്ചപ്പോള്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കുത്തനെ കൂടിയതായി കണ്ടു.

രക്തത്തിലെ ട്രൈഗ്ലിസറൈഡ് നിലയെ സ്വാധീനിക്കുന്നതെന്ത് എന്നത് പ്രധാനമാണ്. കാരണം ഹൃദയസംബന്ധമായ രോഗങ്ങളും ടൈപ്പ് 2 പ്രമേഹവും പോലുള്ള ഉപാപചയ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്ന പ്രധാന ഘടകം ആണ് ട്രൈഗ്ലിസറൈഡ് നില.

ജീവിതത്തില്‍ പലപ്പോഴും നമുക്ക് ജൈവഘടികാരത്തെ അവഗണിക്കേണ്ടതായി വരാറുണ്ട് ഉദാഹരണമായി വല്ലാതെ ക്ഷീണിക്കുമ്പോള്‍ പകല്‍ ഒന്നുറങ്ങണമെന്നു തോന്നും. അതുപോലെ രാത്രിയില്‍ ചിലപ്പോള്‍ ഉറക്കമൊഴിയേണ്ടിയും വരാം.എന്നാല്‍ ഇത് പതിവാക്കിയാല്‍ പിന്നീട് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും ഉറങ്ങേണ്ട സമയത്ത് ഭക്ഷണം കഴിച്ചാല്‍.

നമ്മുടെ ശരീരം, പ്രത്യേക ജോലികള്‍ പ്രത്യേക സമയത്ത് ചെയ്യാന്‍ പ്രോഗ്രാം ചെയ്തു വച്ച ഒരു യന്ത്രമാണ്. അതുകൊണ്ടുതന്നെ അസമയത്തു ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആന്തരഘടികാരത്തിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. ഈ ചിട്ട തുടര്‍ച്ചയായി തെറ്റുമ്പോള്‍ അതായത് രാത്രി വൈകി വയര്‍ നിറയെ കഴിക്കുമ്പോള്‍ സംവിധാനത്തിന്റെയാകെ നിയന്ത്രണം തെറ്റും.

കിടക്കാന്‍ പോകുന്നതിന് രണ്ടു മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദം കൂട്ടുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതുപോലെ രാത്രി വൈകിയുള്ള ഭക്ഷണം കഴിപ്പ് ഉപാപചയ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും. ഇന്‍സുലിന്‍, കൊളസ്‌ട്രോള്‍ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. കൂടാതെ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടും. ഉറങ്ങാന്‍ പോകും മുന്‍പ് വയര്‍ നിറയെ കഴിക്കുന്നത് ഉറക്കത്തെയും തടസ്സപ്പെടുത്തും.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here