ഡിജിറ്റൽ ബാങ്കിങ്ങിലെ തട്ടിപ്പുകൾ | കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശർദ്ധിക്കുക

0
346

ഡിജിറ്റല്‍ പണമിടപാടിന്റെ ലോകത്താണല്ലോ നാം ഇപ്പോള്‍ ജീവിക്കുന്നത്. കയ്യില്‍ പണം സൂക്ഷിക്കുന്ന സമ്പ്രദായമൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ പണമിടപാടുകളും ഏകദേശം പൂര്‍ണമായി തന്നെ ഡിജിറ്റലായി നമുക്ക് ചെയ്യാന്‍ പറ്റുന്നു. നോട്ടു നിരോധനവും അതിനെ തുടര്‍ന്ന് വന്ന സാമ്പത്തിക വ്യവസ്ഥയിലെ മാറ്റങ്ങളും നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

 

ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഇ വാലറ്റുകള്‍, യുപിഐ തുടങ്ങി ഒട്ടനേകം സംവിധാനങ്ങള്‍ ഇന്ന് സുലഭം. ഒരു തരത്തില്‍ ആളുകള്‍ക്ക് ഇത്തരം ഇടപാടുകള്‍ ബാങ്കുകളിലെ നീണ്ട വരികളില്‍ സമയം കളയുന്നതിനേക്കാള്‍ മെച്ചവുമാണ്. എന്നാല്‍ ഏതൊരു മേഖലയെയും പോലെ ഇവിടെയും ആപത്ത് ഒപ്പമുണ്ട്. പല തരത്തിലുള്ള തട്ടിപ്പുകളും ഈ രംഗത്തുമുള്ളതിനാല്‍ ഏതൊക്കെ തരത്തിലുള്ള മുന്‍കരുതലുകളാണ് നമ്മള്‍ എടുക്കേണ്ടത് എന്ന് നോക്കാം.

 

1. നമ്മുടെ മൊബൈല്‍ ആവട്ടെ കംപ്യൂട്ടര്‍ ആവട്ടെ പൂര്‍ണമായും പാസ്സ്വേര്‍ഡ് കൊണ്ട് സംരക്ഷിക്കുക. പവര്‍ ഓണ്‍ ആയി വരുമ്പോഴുള്ള പാസ്സ്വേഡിനു പുറമെ കൂടുതല്‍ സുരക്ഷ ആവശ്യമുള്ള ആപ്പുകള്‍ക്ക് പ്രത്യേക പാസ്സ്വേര്‍ഡുകള്‍ വേറെയും സെറ്റ് ചെയ്യുക.

 

2. ബാങ്ക് വെബ്‌സൈറ്റുകളിലേക്ക് നേരിട്ട് മാത്രം പ്രവേശിക്കുക. മറ്റു ലിങ്കുകള്‍ വഴിയോ വേറെ ആളുകളുടെ സിസ്റ്റം, മൊബൈല്‍ വഴിയോ കയറാതിരിക്കുക.

3. നമ്മുടെ തന്നെ സിസ്റ്റം ആണ് എന്ന് കരുതി ഒരിക്കലും ബാങ്ക് സൈറ്റുകളില്‍ നിന്നും ലോഗ് ഔട്ട് ചെയ്യാതിരിക്കരുത്.

 

4. ഇന്റര്‍നെറ്റ് കഫേ, സുരക്ഷയില്ലാത്ത വൈഫൈ എന്നിവ ഉപയോഗിച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താതിരിക്കുക.

5. ഹാക്കിങ്, വൈറസ്-മാല്‍വെര്‍ ഭീഷണി എന്നിവ വരാതിരിക്കാന്‍ മികച്ച ആന്റിവൈറസ് സോഫ്‌റ്റ്വെയറുകളുടെ അംഗീകൃത കോപ്പി മാത്രം ഉപയോഗിക്കുക.

6. കംപ്യൂട്ടര്‍ ഉപയോഗിക്കാത്ത അവസ്ഥയില്‍ ഇപ്പോഴും തുറന്നിടാതെ ലോഗ് ഓഫ് അല്ലെങ്കില്‍ ഷട്ട് ഡൌണ്‍ ചെയ്യുക.

 

7. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയുടെ പാസ്സ്വേര്‍ഡുകള്‍ ഒരിക്കലും ഫോണിലോ മറ്റോ സൂക്ഷിക്കാതിരിക്കുക.

8. അലസമായി ഫോണ്‍ എവിടെയെങ്കിലും വെക്കാതിരിക്കുക. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുമ്പോള്‍ പോലും ഇത്തരം ബാങ്ക് ആപ്പുകള്‍ ഉണ്ടെങ്കില്‍ ലോഗ് ഔട്ട് ചെയ്യുക. ഇപ്പോഴത്തെ കുട്ടികള്‍ നമ്മളെക്കാള്‍ ഇത്തരം കാര്യങ്ങളില്‍ ഒരുപിടി മുമ്പിലാണെന്ന് ഓര്‍മയില്‍ സൂക്ഷിക്കേണ്ടതുണ്ട്.

9. ഫോണ്‍ നഷ്ടപ്പെടുകയോ മറ്റോ ചെയ്താല്‍ ഉടന്‍ ബാങ്കിനെ സമീപിച്ചു താത്കാലിക ബ്ലോക്ക് ചെയ്യല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാം.

10. മൊബൈല്‍ ബാങ്കിങ്, മറ്റു പണമിടപാട് ആപ്പുകള്‍ എന്നിവയുടെ പുതിയ അപ്‌ഡേറ്റുകള്‍ വന്നാല്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക.

11. നമ്മുടെ അക്കൗണ്ടിലുള്ള ബാലന്‍സ് എപ്പോഴും ശരിയാണോ അതോ ഇനി അപ്രതീക്ഷിതമായി വല്ല കുറവോ മറ്റോ ഉണ്ടോ എന്ന കാര്യം ശ്രദ്ധിക്കുക.

ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് അനധികൃതമായി നടക്കുന്ന തട്ടിപ്പുകളില്‍ നിന്നും ആപത്തുകളില്‍ നിന്നും ശ്രദ്ധ നേടാന്‍ പറ്റും

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here