യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

0
1278

പ്രമുഖ മൊബൈല്‍ വെബ് ബ്രൗസറായ യൂസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ യുസി ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭ്യമാണ്. എന്താണ് ബ്രൗസര്‍ നീക്കം ചെയ്യാനുള്ള യഥാര്‍ത്ഥകാരണം എന്ന് വ്യക്തമല്ല. ഗൂഗിളും യൂസി ബ്രൗസറും ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും പുറത്ത് വിട്ടിട്ടില്ല.

യുസി ബ്രൗസര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചൈനയിലെ സെര്‍വറുകളിലേക്ക് കടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നിരീക്ഷിച്ചിരുന്നു. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്റെ ഉടമ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആറാമത്തെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍. ഒരാഴ്ചമുമ്ബ് 50 കോടി ഡൗണ്‍ലോഡുകളാണ് യുസി ബ്രൗസറിനുണ്ടായിരുന്നത്.

യുസി വെബ് പുറത്തിറക്കിയ ബ്രൗസറിന്റെ ചൈനീസ്-ഇംഗ്ലീഷ് വെര്‍ഷനാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ മൂന്നാമതൊരു കക്ഷിയ്ക്ക് കൈമാറുന്നത്. വ്യക്തിയുടെ മൊബൈല്‍ നമ്പര്‍, സെര്‍ച്ച് ചെയ്ത വിവരങ്ങള്‍, മൊബൈല്‍ സബ്‌സ്‌ക്രൈബര്‍, ഡിവൈസ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉപയോക്താക്കളറിയാതെ കൈമാറപ്പെടുന്ന വിധത്തിലാണ് യുസി ബ്രൗസര്‍ പ്രവര്‍ത്തിക്കുന്നത്.

ഉപയോക്താക്കളെയും അവരുടെ ഡിവൈസുകളെയും തിരിച്ചറിയാനും അവരുടെ പ്രൈവറ്റ് സെര്‍ച്ച് ഡേറ്റകള്‍ ശേഖരിക്കാനും ആര്‍ക്കും കഴിയുമെന്നതിനാല്‍ യുസി ബ്രൗസറില്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയിലും ചൈനയിലും ജനപ്രിയ ബ്രൗസറായ യുസി ബ്രൗസറിന് 500 മില്യണ്‍ രജിസ്‌ട്രേഡ് ഉപയോക്താക്കളുണ്ട്. യുസി ബ്രൗസറിന്റെ ചൈനീസ് വേര്‍ഷന്‍ ഏറ്റവും ദുര്‍ബലമാണെന്നും അത് തുറക്കുന്നതോടെ തന്നെ ഉപയോക്താക്കളുടെ വിവരങ്ങളും ലൊക്കേഷനും തേഡ് പാര്‍ട്ടിക്ക് കൈമാറുന്നത് ശ്രദ്ധയില്‍ പെട്ടതായും സിറ്റിസണ്‍ ലാബ് പറയുന്നു. യൂസേഴ്‌സിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ മറ്റു നെറ്റ്‌വര്‍ക്ക് ഓപറേറ്റര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കുക വഴി യുസി ബ്രൗസറില്‍ ഉപയോക്താക്കള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഭരണകൂടങ്ങള്‍ മുതല്‍ ക്രിമിനലുകളും മറ്റും ഇത് ഉപയോഗപ്പെടുത്തിയേക്കും.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here