പത്രത്തിലെ ഒരു കളർ പേജ് എടുത്ത് പരിശോധിച്ചാൽ അതിന്റെ ഏതെങ്കിലും ഒരു വക്കിൽ ദാ ഈ ചിത്രത്തിലേത് പോലെ നാല് പൊട്ടുകൾ കാണാം. പലരും ഇത് നേരത്തേ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തിനാണീ പൊട്ടുകൾ അവിടെ അച്ചടിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?

0
2450

പത്രത്തിൽ കാണുന്ന നാല് പൊട്ടുകൾ -എല്ലാവർക്കും ഉള്ള ശീലമാണ് പത്രവായന .സമൂഹത്തിൽ എന്തൊക്കെ ആണ് നടക്കുന്നതെന്ന് നമ്മൾ അറിയുന്നത് പത്രത്തിലൂടെ ആണ് .സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകളെ മുഴുവനായും വിശ്വസിക്കാൻ ആവില്ല.പല വ്യാജ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ഉണ്ടാവാറുണ്ട് .എന്നാൽ പത്രങ്ങളിൽ വരുന്ന വാർത്തകൾ അങ്ങനെ ആയിരിക്കില്ല .പത്രലേഖനം ഒരു തൊഴിൽ ആയി സ്വീകരിച്ചു യഥാർത്ഥ വിവരങ്ങൾ ശേഖരിച്ചു മാത്രമേ പത്രങ്ങളിൽ കൊടുക്കാറുള്ളൂ.പത്രം വായിക്കുന്നവർ എന്തായാലും പത്രങ്ങളിൽ ഉള്ള നാല് പൊട്ടുകൾ കണ്ടിട്ടുണ്ടാവും .

 

അത് അലങ്കാരത്തിന് വേണ്ടി വെക്കുന്ന പൊട്ടുകൾ അല്ല.നിറങ്ങളുടെ ശാസ്ത്രത്തിനെ കുറിച്ച് പറയാനുണ്ട് ഈ പൊട്ടുകൾക്ക് .സയൻ ,മജന്ത,മഞ്ഞ,കറുപ്പ് നിറങ്ങളിലുള്ള പൊട്ടുകൾ ആണ് കാണാൻ സാധിക്കുന്നത് .ഈ നിറങ്ങൾ തന്നെ തിരഞ്ഞെടുക്കാൻ കാരണം ഇവ പ്രാഥമിക നിറങ്ങൾ ആയതു കൊണ്ട് തന്നെ .മറ്റു നിറങ്ങളെ എല്ലാം ഈ നിറങ്ങളിൽ നിന്നും ഉണ്ടാക്കാൻ സാധിക്കും .ചെറിയ ക്ലാസുകളിൽ നാം പഠിച്ചത് ചുവപ്പു ,നീല ,പച്ച ആണ് പ്രാഥമിക നിറങ്ങൾ എന്നല്ലേ .

കോൺ കോശങ്ങൾ ആണ് നിറങ്ങളെ തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്ന റെറ്റിനയിലെ കോശങ്ങൾ .മൂന്നു വ്യത്യസ്തമായ ഫ്രീക്വൻസികളാണ് ഈ കോശങ്ങൾ തിരിച്ചറിയുക .ഈ മൂന്നു നിറങ്ങളെ ആണ് സാധാരണ മനുഷ്യർ ചുവപ്പു ,പച്ച ,നീല ആയി കണക്കാക്കുന്നതും ബാക്കി നിറങ്ങൾ ഇവയുടെ അനുപാതങ്ങളിലുള്ള മിശ്രിതങ്ങൾ ആയിട്ടാണ് തലച്ചോർ വ്യാഖ്യാനിക്കുന്നതിന്നു പറയുന്നതും .അതാണ് ഈ നിറങ്ങളെ പ്രാഥമിക നിറം ആയി കണക്കാക്കുന്നത് .കണ്ണിൽ നടക്കുന്ന വർണ സങ്കലനത്തെ തുടർന്ന് ഓരോ നിറങ്ങൾ നമ്മൾ കാണുന്നു .അതായതു കണ്ണിന്റെ പ്രേത്യേകതയെ കുറിച്ചാണ് നമ്മൾ പറഞ്ഞത് അതിൽ വീഴുന്ന പ്രകാശത്തിന്റെ പ്രത്യേകതയെ കുറിച്ചല്ല .

 

രണ്ടു വിധത്തിൽ ആണ് കണ്ണിൽ പ്രകാശം എത്തുന്നത് .ഒരു വസ്തു പുറത്തേക്കു വിടുന്ന പ്രകാശം ആണ് ഒന്ന് .മറ്റൊന്ന് ഒരു വസ്തുവിൽ വീഴുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് .നിറങ്ങളെ നിയന്ത്രിക്കണമെങ്കിൽ, നിറങ്ങളുടെ സങ്കലനവും വ്യവകലനവും തമ്മിലുള്ള ഈ വ്യത്യാസം അറിയുക തന്നെ വേണം .സയൻ എന്ന നിറം പച്ചയും നീലയും കൂട്ടിച്ചേർത്താൽ കിട്ടുന്നതാണ് ,ചുവപ്പും നീലയും കൂടി മിക്സ് ചെയ്താൽ മജന്ത കിട്ടും .ഈ സയനും മജന്തയും കൂട്ടി ചേർത്താൽ നീല ലഭിക്കുന്നു .

 

മഞ്ഞയും മജന്തയും കൂടി ചേർന്നാൽ ചുവപ്പും,മഞ്ഞയും സയനും കൂട്ടി ചേർത്താൽ പച്ചയും ലഭിക്കുന്നു .അതായതു പ്രാഥമിക നിറങ്ങൾ ആയ ചുവപ്പു പച്ച നീല എന്നിവയെ സയൻ മജന്ത മഞ്ഞ നിറങ്ങളിൽ നിന്നും ഉണ്ടാക്കാൻ സാധിക്കുന്നു .അപ്പോൾ യഥാർത്ഥത്തിൽ സയൻ ,മഞ്ഞ,മജന്ത എന്നിവയല്ലേ പ്രാഥമിക നിറങ്ങൾ .പത്രം അച്ചടിക്കുന്നതിനു ഓരോ പ്രാഥമിക നിറത്തിനും ഓരോ പ്ളേറ്റ് തയ്യാറാക്കി എല്ലാം കൂടി ഒരു പേജിൽ അച്ചടിച്ചാണ് ഒരു കളർ പ്രിന്റ് ലഭിക്കുന്നത് .

 

പത്രങ്ങൾ അച്ചടിക്കുന്ന വേഗത പരിഗണിക്കുമ്പോൾ ഓരോ പ്രിന്റും എടുത്ത് പല നിറങ്ങളുടെ പ്ലേറ്റ് കൃത്യമായ സ്ഥലത്താണോ പതിയുന്നത് എന്ന് പരിശോധിക്കുക പ്രായോഗികമല്ല.ഇതിനാണ് നാല് പൊട്ടുകൾ പതിപ്പിക്കുന്നത് .യന്ത്രസഹായത്താൽ ഈ നാല് പൊട്ടുകൾ യഥാർത്ഥ സ്ഥാനത്തു ആണോ വീഴുന്നത് എന്ന് പരിശോധിക്കാൻ ആകും .

 

courtesy – Vaisakhan Thampi എഴുതിയത് ഇങ്ങനെ – നിങ്ങൾ വായിക്കുന്ന പത്രത്തിന്റെ ഒരു കളർ പേജ് എടുത്ത് പരിശോധിച്ചാൽ അതിന്റെ ഏതെങ്കിലും ഒരു വക്കിൽ ദാ ഈ ചിത്രത്തിലേത് പോലെ നാല് പൊട്ടുകൾ കാണാം. പലരും ഇത് നേരത്തേ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തിനാണീ പൊട്ടുകൾ അവിടെ അച്ചടിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? അത് വെറുതേ ഒരു ഭംഗിയ്ക്ക് അവിടെ വച്ചിരിക്കുന്ന അലങ്കാരമല്ല. നിറങ്ങളുടെ ശാസ്ത്രത്തിലെ ചില നുറുങ്ങുകൾ ആ പൊട്ടുകൾക്ക് പറയാനുണ്ട്. കറുപ്പ് (BlacK) എന്നതിനെ ഒരു നിറമായി പരിഗണിക്കാതിരുന്നാൽ, മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള പൊട്ടുകളാണ് നമ്മളവിടെ കാണുക- സയൻ (Cyan), മജന്റ (Magenta), മഞ്ഞ (Yellow). ഈ നിറങ്ങൾക്ക് മാത്രമുള്ള പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, മറ്റെല്ലാ നിറങ്ങളേയും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന പ്രാഥമിക വർണങ്ങളാണ് (primary colours) അവ. ഇവിടെ പലർക്കും സംശയമുണ്ടാകാൻ സാധ്യതയുണ്ട്. സ്കൂൾ ക്ലാസിൽ നമ്മൾ പ്രാഥമിക വർണങ്ങൾ എന്ന പേരിൽ പരിചയപ്പെടുന്നത് ചുവപ്പ് (Red), പച്ച (Green), നീല (Blue) എന്നീ നിറങ്ങളെയാണല്ലോ. എന്നുമുതലാണ് അത് മാറി സയൻ-മജന്റ-മഞ്ഞ ആയത്? ഇങ്ങനെയൊരു സംശയം ഉണ്ടാകുന്നുണ്ടെങ്കിൽ, പ്രാഥമിക വർണങ്ങളെക്കുറിച്ച് പൂർണമായി മനസിലാക്കിയിട്ടില്ല എന്നാണ് അതിനർത്ഥം. അതാണ് നമ്മളിവിടെ പറയാൻ പോകുന്നത്.

 

നിറങ്ങൾ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത് നമ്മുടെ കണ്ണിന്റെ റെറ്റിനയിലുള്ള ഒരു പ്രത്യേകതരം കോശങ്ങളാണ് – കോൺ കോശങ്ങൾ. നമ്മുടെ കണ്ണിലെത്തുന്ന പ്രകാശം, ഇവയെ ഉദ്ദീപിപ്പിക്കും. ഈ കോശങ്ങൾ മൂന്ന് തരമുണ്ട്.** മൂന്ന് വ്യത്യസ്ത ഫ്രീക്വൻസികളിലുള്ള പ്രകാശത്തെയാണ് ഈ കോശങ്ങൾ തിരിച്ചറിയുന്നത് എന്നതാണ് വ്യത്യാസം. ആ മൂന്ന് ഫ്രീക്വൻസികളെയാണ് ഒരു സാധാരണ മനുഷ്യൻ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളിൽ കാണുന്നത്. അപ്പോ ബാക്കി നിറങ്ങളോ? അതെല്ലാം തന്നെ, ഈ മൂന്ന് നിറങ്ങളുടെ പല അനുപാതങ്ങളിലുള്ള മിശ്രിതമായിട്ടാണ് തലച്ചോർ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളെ പ്രാഥമിക നിറങ്ങളായി കണക്കാക്കുന്നത്. അത് പ്രകാശത്തിന്റെ പ്രത്യേകതയല്ല, മറിച്ച് നമ്മുടെ കണ്ണുകളുടെ പ്രത്യേകതയാണ്. ദൃശ്യപ്രകാശത്തിലെ ഓരോ ഫ്രീക്വൻസിയും മൂന്ന് തരം കോൺ കോശങ്ങളെ മൂന്ന് വ്യത്യസ്ത അളവുകളിലാണ് ഉദ്ദീപിക്കുന്നത്. ഉദാഹരണത്തിന് 600 THz (ടെറാ ഹെർട്സ്) ഫ്രീക്വൻസിയുള്ള ഒരു പ്രത്യേക തരം കോൺ കോശങ്ങളെ മാത്രമേ ഉദ്ദീപിപ്പിക്കൂ, മറ്റുള്ളവയെ അത് കാര്യമായി സ്വാധീനിക്കില്ല. അതിനെയാണ് നീല നിറമായി നമ്മൾ കാണുന്നത്. എന്നാൽ 510 THz ഫ്രീക്വൻസിയുള്ള പ്രകാശം പച്ചയുടേയും ചുവപ്പിന്റേയും കോൺ കോശങ്ങളെ എതാണ്ട് ഒരുപോലെ ഉദ്ദീപിപ്പിക്കും. ഇങ്ങനെയുണ്ടാകുന്ന നാഡീ സിഗ്നലിനെ നമ്മുടെ തലച്ചോർ മഞ്ഞ പ്രകാശമായിട്ടാണ് കാണുക. അതുകൊണ്ട് പച്ച-നീല നിറങ്ങളുടെ മിശ്രിതമാണ് മഞ്ഞ എന്ന് പറയാം. മൂന്ന് പ്രാഥമിക വർണങ്ങളും ഒരേ അളവിൽ ചേർന്നാൽ – മൂന്ന് തരം കോൺ കോശങ്ങളും ഒരുപോലെ ഉദ്ദീപിപ്പിക്കപ്പെട്ടാ

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here