ചെറുകിട ബിസിനസുകൾക്ക്  വായ്പ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

0
772

ചെറുകിട ബിസിനസുകൾക്ക്  വായ്പ പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഹൃസ്വകാല പ്രവർത്തന മൂലധനത്തിനാവശ്യമായ തുക ‘എസ്എംഇ അസിസ്റ്റൻസ്’ എന്ന പേരിലുള്ള വായ്പ പദ്ധതിയിലൂടെയാണ് നൽകുക.

എംഎസ്എംഇകളുടെ ജിഎസ്ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ആധാരമാക്കിയാണ് വായ്പ നൽകുന്നത്.

ഒൻപത് മാസ കാലാവധിയാണ് വായ്പയ്ക്കുള്ളത്. നിലവിൽ നൽകിയിട്ടുള്ള പ്രവ‍ർത്തന മൂലധന പരിധിയുടെ 20 ശതമാനമോ ഇൻപുട്ട് ടാക്സ് ക്ലെയിമിന്റെ 80 ശതമാനമോ ഏതാണോ കുറവ് അതാണ് എസ്എംഇ അസിസ്റ്റൻസ് പദ്ധതിയിൽ വായ്പയായി അനുവദിക്കുക

 

2018 മാ‍ർച്ച് 31 വരെ മാത്രമേ ഈ പദ്ധതി വഴി വായ്പയെടുക്കാനാകൂ. 2000 രൂപയാണ് പ്രോസസിം​ഗ് ഫീസ്. വായ്പ പലിശ നിരക്കിൽ ഇളവു നൽകുന്നതായി ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
വായ്പയ്ക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള കമ്പനികൾ ഇൻപുട്ട് ക്രെഡിറ്റ് ക്ലെയിമുകൾ സ്ഥിരീകരിക്കുന്ന അവരുടെ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here