പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

0
2434

ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നം എന്താണ്, ബാറ്ററി തന്നെ. നെറ്റും ഗെയിമും ഒക്കെ ഉപയോഗിച്ചാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ആവിയായി പോകുന്ന അവസ്ഥ.പുതിയ കണ്ടുപിടത്തങ്ങൾ സ്മാർട്ട് ഫോൺ മേഖലയിലുണ്ടാവുന്നു എങ്കിലും ബാറ്ററിയുടെ കാര്യത്തിൽ പരാജയമാണ്. ഈ സാഹചര്യത്തിലാണ് പവർ ബാങ്ക് നമ്മളെ സഹായിക്കുന്നത്.നിരവധി കമ്പനികളാണ് പവർ ബാങ്കുകൾ നിർമിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നത്. ദൂരയാത്ര ചെയ്യുന്നവര്‍ എപ്പോഴും കയ്യില്‍ കരുതുന്ന അത്യവശ്യ വസ്തുവാണ് ഇപ്പോള്‍ പവര്‍ ബാങ്ക്. ഒരു പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ എന്തോക്കെ ശ്രദ്ധിക്കണം, ഇതാ ചിലകാര്യങ്ങള്‍.

 

പവര്‍ബാങ്കിന്റെ ശേഷി

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അതിപ്രധാനമായ കാര്യമാണ് അതിന്റെ ശേഷി എന്നത്. മില്ലിആംപ് (എം.എ.എച്ച്) എന്ന അളവുകോലാണ് പവര്‍ബാങ്കിന്റെ ശേഷി അളക്കാനായി ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്ന ഫോണിന്റെ ചാര്‍ജിംഗ് ശേഷിയേക്കാള്‍ കൂടുതല്‍ എം.എ.എച്ചുള്ള പവര്‍ബാങ്ക് വാങ്ങുന്നതാണ് നല്ലത്.250 mAh മുതൽ 30000mAh വരെ ശേഷിയുള്ള പവർ ബാങ്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള പവർ ബാങ്കാണ് വാങ്ങേണ്ടത്. നിങ്ങളുടെ ഫോണിലെ ബാറ്ററിയുടെ കപ്പാസിറ്റിയേക്കാൽ ഉയർന്നത് തിരെഞ്ഞെടുക്കുക mAh ഉള്ള പവർ ബാങ്ക് തിരെഞ്ഞെടുക്കുക. മികച്ച കമ്പനികളുടെ ഉൽപ്പടെ നല്ല പവർ ബാങ്കുകൾക്ക് പോലും 75 മുതൽ 90 ശതമാനം വരെ മാത്രമേ കാര്യക്ഷമത ലഭിക്കുകയുള്ളു. ഇതും കണക്കാക്കി വേണം പവർ ബാങ്ക് തിരെഞ്ഞെടുക്കാൻ. അതുപോലെ തന്നെ പവര്‍ബാങ്കിന്റെ ഔട്ട്പുട്ട് വോള്‍ട്ടേജ് ഫോണിന്റെ ഇന്‍പുട്ട് വോള്‍ട്ടേജുമായി കൃത്യമായ താരതമ്യം നടത്തണം.പവര്‍ബാങ്കിന്റെ പ്രകടനമികവ് മാത്രമല്ല ഇവിടെ നോക്കേണ്ടത്. എത്രത്തോളം കൃത്യതയോടെയും വേഗതയോടെയുമാണ് ഫോണ്‍ ചാര്‍ജാകുന്നുണ്ട് എന്ന കാര്യം പരിശോധിക്കണം.

എന്തോക്കെ ചാര്‍ജ് ചെയ്യാം

ഒരേസമയം വിവിധ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാകണം ഒരു മികച്ച പവര്‍ബാങ്ക്. ടാബ്ലറ്റ്, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ കൂടി ചാര്‍ജ് ചെയ്യാന്‍ പാകത്തിനുള്ള പവര്‍ബാങ്കുകള്‍ ലഭ്യമാണ്. പല പവര്‍ബാങ്കുകളും ഇപ്പോള്‍ യു.എസ്.ബി ചാര്‍ജിംഗ് കേബിളോടെയാണ് വരുന്നത്. കേബിളുകള്‍ പവര്‍ബാങ്കില്‍ തന്നെ മടക്കി സൂക്ഷിക്കാവുന്ന തരം പവര്‍ബാങ്കുകളും ലഭ്യമാണ്. ഇത്തരം പവര്‍ബാങ്കുകളാണ് വാങ്ങുന്നതെങ്കില്‍ കേബിള്‍ നഷ്ടപ്പെടാനുള്ള സാധ്യത കുറയും.

 

പാസ്സ് ത്രൂ ചാർജ്ജിംഗ്.

പാസ് ത്രൂ ചാർജിംഗ് എന്നു വച്ചാൽ ആദ്യം പവർബാങ്ക് ചാർജിംഗിൽ ഇടുന്നു ഒപ്പം തന്നെ പവർ ബാങ്കിൽ നിന്നും സ്മാർട്ട് ഫൺ ചാർജ് ചെയ്യുന്നു എന്ന് കരുത.ഇങ്ങനെ ചെയ്യുമ്പോൽ ആദ്യം ഫോൺ ഫുൽ ചാർജ് ആവുകയും ശേഷം പവർബാങ്ക് ചാർജ് ആവുകയും ചെയ്യുന്ന ടെക്നോളജിയാണിത്. ചില കമ്പനികളുടെ പവർ ബാങ്കിൽ മാത്രമെ ഇത് ഉള്ളു.പവര്‍ബാങ്ക് വാങ്ങുന്നതിന് മുന്നോടിയായി അതിന്റെ ആംപിയര്‍ കൗണ്ട് എത്രയാണെന്ന് അറിയുന്നത് പ്രധാനമാണ്. ചാര്‍ജറില്‍ നിന്ന് ഉപകരണത്തിലേക്ക് നല്‍കപ്പെടുന്ന കരണ്ടാണ് ആംപിയര്‍ കൗണ്ട്. ഫോണ്‍ ആവശ്യപ്പെടുന്നത് 2.1 ആംപിയറാണെങ്കില്‍ അതിനനുസരിച്ചുള്ള പവര്‍ബാങ്കാണ് വാങ്ങേണ്ടത്.

 

ബ്രാന്റ്

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ പേരുകേട്ട ബ്രാന്‍ഡുകളുടെ പവര്‍ബാങ്ക് തന്നെ വാങ്ങുന്നതാണ് അഭികാമ്യം. പവര്‍ബാങ്കിന്റെ ബാറ്ററി ഉല്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുക എന്നത് ഉപഭോക്താവിന് അസാധ്യമാണ്.

 

സുരക്ഷ

വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണമായതിനാല്‍ തന്നെ സുരക്ഷ എന്നത് ചെറിയ കാര്യമല്ല. രാത്രി ഉറങ്ങുമ്പോള്‍ പുലര്‍ച്ച വരെ ചാര്‍ജ് ചെയ്യുന്ന ശീലക്കാരാണ് പലരും. എന്നാല്‍ ഇത് അപകടമാണ്. പവര്‍ബാങ്കിന്റെ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത ഏറുമെന്നതാണ് ഇതിന് കാരണം.
അതിനാല്‍ തന്നെ പവര്‍ ബാങ്ക് തെരഞ്ഞെടുക്കുമ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള ലിഥിയം-പോളിമര്‍ ബാറ്ററിയുള്ളത് തന്നെ തെരഞ്ഞെടുക്കണം. ഇത് സുരക്ഷ ഉറപ്പു വരുത്തുന്നു. മികച്ച പവര്‍ബാങ്ക് പൊട്ടിത്തെറി സാധ്യത കുറയ്ക്കുന്നു.

 

ഔട്ട് പുട്ട് പോർട്ട്.

ഒരേ സമയം കൂടുതൽ ഉപകരണങ്ങൽ ചാർജ് ചെയ്യാവുന്ന പവർ ബാങ്ക് ലഭ്യമാണ്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള പവർ ബാങ്ക് വേണം തിരെഞ്ഞെടുക്കാൻ.ചില പവർ ബാങ്കുകളിൽ നാല് പോർട്ട് ഉണ്ടെങ്കിൽ ചിലപ്പോൽ രണ്ടെണ്ണം ഫാസ്റ്റ് ചാർജ് സപ്പോർട്ട് ചെയ്യുന്നതായിരിക്കും.

 

 

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here