നിങ്ങളുടെ വാട്ട്‌സാപ്പ് സുരക്ഷിതമാണോ ? എങ്ങനെ സുരക്ഷിതമാക്കാം

0
490

ലോകത്ത് 700 മില്ല്യണ്‍ ആളുകളാണ് വാട്സാപ്പ്  മെസേജിങ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നത്. വളരെയധികം വ്യക്തിഗത വിവരങ്ങളാണ് ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമിലൂടെ ഒഴുകുന്നത്.അതുകൊണ്ട് തന്നെ വാട്ട്‌സ്ആപ് സുരക്ഷിതമായി ഉപയോഗിക്കേണ്ടത് എല്ലാവരുടേയും ആവശ്യമായി തീര്‍ന്നിരിക്കുകയാണ്. എങ്ങനെ ഇത് സുരക്ഷിതമായി കൈകാര്യം ചെയ്യാം എന്ന് അറിയുന്നതിനായി തടര്‍ന്നു വായിക്കുക

Lock for WhatsApp, Messenger and Chat Lock, Secure Chat എന്നീ ആപുകള്‍ ഉപയോഗിച്ച് നിങ്ങളുടെ വാട്ട്‌സാപ്പ്, പാസ്‌വേഡും പിന്‍ നമ്പറും ഉപയോഗിച്ച് ലോക്ക് ചെയ്യാവുന്നതാണ്. വാട്ട്‌സാപ്പിലെ ‘Privacy’ മെനു എന്നതില്‍ പോയി നിങ്ങള്‍ക്ക് ലാസ്റ്റ് സീന്‍ സവിശേഷത അപ്രാപ്തമാക്കാന്‍ കഴിയും. പ്രെഫൈല്‍ ചിത്രം പങ്കിടുന്നത് പ്രൈവസി മെനുവിലെ contacts only എന്നാക്കി മാറ്റുകയും ചെയ്യാം.

നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കാന്‍ എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് ലഭിക്കുന്ന വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഒരു ഡിവൈസില്‍ ഒരു നമ്പറില്‍ മാത്രമാണ് വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കൂ. അതിനാല്‍ നിങ്ങളുടെ ഫോണ്‍ കളവ് പോയാല്‍ മറ്റൊരു ഫോണില്‍ നിന്ന് പഴയ നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് പ്രവര്‍ത്തിപ്പിക്കുന്നത്, നിങ്ങളെ ഈ സേവനം ആ നമ്പറില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ബ്ലോക്ക് ആക്കും.

അതുപോലെ വാട്ട്‌സാപ്പിലൂടെ നിങ്ങളുടെ ബാങ്ക്, ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കഴിവതും നല്‍കാതിരിക്കുന്നതാണ് അഭികാമ്യം. വാട്ട്‌സാപ്പ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വേളയില്‍ വാട്ട്‌സാപ്പ് വെബ് ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍‌തന്നെ അത് ലോഗ് ഔട്ട് ചെയ്യാന്‍ ശ്രദ്ധിക്കുകയും വേണം.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here