വാട്സാപ്പിൽ ഒളിഞ്ഞിരിക്കുന്ന അഞ്ച് നുറുങ്ങുവിദ്യകൾ ഉപകാരപ്രദം

0
347

എല്ലാ പ്രായത്തില്‍ പെട്ടവരുടേയും ഇഷ്ട ആപ്പാണ് വാട്‌സാപ്പ്. വിവരങ്ങള്‍ കൈമാറാന്‍ ഇന്ന് ഏറ്റവും കൂടുതല്‍ പേർ ഉപയോഗിക്കുന്നത് വാട്‌സാപ്പ് ആണ്. എന്നാല്‍ വാട്‌സാപ്പിന്റെ ഫീച്ചറുകള്‍ പൂര്‍ണമായും എത്ര പേര്‍ക്കറിയാം? എന്ന്, മാത്രമല്ല ഇനിയും കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് വാട്സാപ്പ്.വാട്‌സാപ്പിന്റെ അധികമാരും ഉപയോഗിക്കാത്ത അഞ്ചു ഫീച്ചറുകളെ ഇന്ന് നമുക്ക് പരിചയപ്പെടാം.

1  – ഡേറ്റ ഉപയോഗം
നമ്മൾ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുക കുറഞ്ഞ ഡേറ്റയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളാണ്. ഡേറ്റ ‘തിന്നുന്ന’ ആപ്പുകള്‍ പെട്ടെന്ന് നമ്മള്‍ ഫോണില്‍ നിന്ന് ഒഴിവാക്കാറില്ലേ. സെറ്റിങ്ങ്സില്‍ പോയി ഡേറ്റ യൂസേജ് ഓപ്ഷനില്‍ ‘Low Data Usage’ എന്ന ഓപ്ഷനില്‍ ടിക്ക് ചെയ്താല്‍ കുറഞ്ഞ ഡേറ്റ മാത്രമേ വാട്സാപ്പ്‌ ഉപയോഗിക്കൂ.

2 – വായിച്ച മെസേജുകള്‍ അടയാളപ്പെടുത്താം
ടെക്സ്റ്റ് വായിക്കാന്‍ അധിക പേർക്കും  ആകാംക്ഷ, പക്ഷെ അയച്ച വ്യക്തി നമ്മളത് വായിച്ചു എന്നറിയാനും പാടില്ല! ഇങ്ങനെയുള്ള സന്ദര്‍ഭം ഉണ്ടായിട്ടുണ്ടോ ജീവിതത്തില്‍? എങ്കില്‍ ഈ ഫീച്ചര്‍ നിങ്ങള്‍ക്കുള്ളതാണ്! മെസേജ് തുറന്നു വായിച്ച ശേഷം ഇതില്‍ ലോംഗ് പ്രസ് ചെയ്താല്‍ ‘mark as unread’ ആയി സെറ്റ് ചെയ്യാന്‍ പറ്റും ഇപ്പോള്‍.

 

3 – ഓരോ വ്യക്തിക്കും പ്രത്യേകം നോട്ടിഫിക്കേഷന്‍
നമ്മുടെ ഏറ്റവും ‘പ്രിയപ്പെട്ട  വ്യക്തിക്കു വേണ്ടി പ്രത്യേകം നോട്ടിഫിക്കേഷന്‍ ടോണ്‍ സെറ്റ് ചെയ്താലോ? അതിനും വാട്‌സാപ്പില്‍ മാര്‍ഗമുണ്ട്. ഇവരുടെ പേര് ചാറ്റ് ലിസ്റ്റില്‍ നിന്നും സെലക്റ്റ് ചെയ്യുക. അതില്‍ ‘Custom Notifications’ എന്നൊരു ഭാഗം കാണാം. ഇവിടെ ആ പ്രത്യേക ആള്‍ക്കായി പ്രത്യേക ടോണ്‍ സെറ്റ് ചെയ്യാം.

4 – പലതരം ടെക്സ്റ്റുകള്‍
എംഎസ് വേഡില്‍ നാം ഉപയോഗിച്ചിരുന്ന പല ഫീച്ചറുകളും ഇപ്പോള്‍ വാട്‌സാപ്പിലും ഉപയോഗിക്കാം. ടെക്സ്റ്റ് ഫോര്‍മാറ്റ് ആണ് ഇത്. നമുക്ക് ബോള്‍ഡ്, ഇറ്റാലിക്ക്, സ്‌ട്രൈക്ക്‌വര്‍ത്ത്, മോണോസ്‌പെയ്‌സ് തുടങ്ങിയ ഫീച്ചറുകള്‍ ഇപ്പോള്‍ വാട്‌സാപ്പ് ടെക്സ്റ്റിലും ഉപയോഗിക്കാം.

5 – ശബ്ദം തിരിച്ചറിയാം
ലോകം മുഴുവനും വോയ്‌സ് റെക്കഗ്‌നിഷന്‍ അസിസ്റ്റന്റുകള്‍ ഉപയോഗിച്ചു തുടങ്ങി. സിറി, കോര്‍ട്ടാന, ഓക്കേ ഗൂഗിള്‍ തുടങ്ങി എത്രയെത്ര. ഇവയില്‍ ഏതെങ്കിലുമൊക്കെ ഉപയോഗിച്ച് നമുക്ക് ടെക്സ്റ്റ് ചെയ്യേണ്ട ആളിന്റെ പേര് പറഞ്ഞാല്‍ അയാള്‍ക്ക് മെസേജ് ചെയ്യാന്‍ ഉള്ള സൗകര്യം ഇപ്പോള്‍ ഉണ്ട്

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here