199 രൂപയ്ക്ക് 150 ജിബിയുടെ കിടിലൻ ഡാറ്റയുമായി BSNL

0
433

ജിയോയുടെ പുതിയ ഫൈബർ സർവീസുകളെ നേരിടാൻ ഇതാ നമ്മുടെ സ്വന്തം BSNL എത്തി കഴിഞ്ഞു .BSNL ഇപ്പോൾ പുതിയ കുറച്ചു ഓഫറുകളുമായി എത്തിയിരിക്കുകയാണ് .99 രൂപമുതൽ തുടങ്ങുന്ന ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .99 രൂപയിൽ തുടങ്ങി 399 രൂപവരെയുള്ള ഓഫറുകളാണ് എത്തിയിരിക്കുന്നത് .ജിയോയുടെ ഫൈബർ സർവീസുകൾ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ BSNL പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

99 രൂപമുതൽ തുടങ്ങുന്ന ബ്രൊഡ് ബാൻഡ് ഓഫറുകളാണ് എത്തിയിരിക്കുന്നത് .99 രൂപയുടെ കൂടാതെ 199, 299, 399 എന്നി റീച്ചാർജുകളിലും ബ്രൊഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നതാണ് .45 ജിബി മുതൽ 600 ജിബിയുടെ ഡാറ്റ വരെ ഈ ഓഫറുകളിൽ BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .20Mbps ന്റെ മികച്ച സ്പീഡും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഡാറ്റ തീർന്നുകഴിഞ്ഞാൽ 1mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .

99 രൂപയുടെ റീച്ചാർജിൽ ദിവസേന 1.5 ജിബിയുടെ ഡാറ്റാവിതം 45 ജിബി 1 മാസത്തേക്ക് ലഭിക്കുന്നതാണ് .199 രൂപയുടെ റീച്ചാർജിൽ ദിവസേന 5 ജിബിയുടെ ഡാറ്റാവിതം 30 ദിവസത്തേക്ക് 150 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .299 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 10 ജിബിയുടെ ഡാറ്റ വീതം 30 ദിവസത്തേക്ക് .അതായത് 300 ജിബി ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .

അവസാനമായി 600 ജിബിയുടെ ഡാറ്റ ലഭിക്കുന്ന ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .വളരെ ലാഭകരമായ ഓഫറുകൾ തന്നെയാണിത് .399 രൂപയുടെ റീച്ചാർജിൽ ദിവസേന 20 ജിബിയുടെ ഡാറ്റവീതം 30 ദിവസത്തേക്ക് 600 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .20 Mbps സ്പീഡുകളിൽ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എല്ലാ നെറ്റ്വർക്കിലേക്ക് കോളുകളും ചെയ്യുവാൻ സാധിക്കുന്നതാണ് .

ഫൈബർ സർവീസുകളുമായി ജിയോ എത്തുന്നു

ജിയോയുടെ ഏറ്റവും പുതിയ സർവീസുകൾ എത്തിക്കഴിഞ്ഞു .നമ്മൾ എല്ലാവരുംകാത്തിരുന്ന ഫൈബർ സർവ്വീസുകളുമായിട്ടാണ് ഇപ്പോൾ ജിയോ എത്തിയിരിക്കുന്നത് .കൂടെ (IPTV)ഇന്റർനെറ്റ് പ്രോട്ടോകോൾ ടെലിവിഷൻ സർവ്വീസുകളും ലഭ്യമാകുന്നു .ഇത് ഒരു ഗെയിമിങ് പ്ലാറ്റ്‌ഫോം സർവ്വീസുകൾ ആണ് .

ജിയോയുടെ ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് സർവീസുകളാണിത് .ബ്രൊഡ് ബാൻഡ് രംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ ജിയോ ജിഗാ ഫൈബര്‍ സർവീസുകൾക്ക് കഴിയും എന്നാണ് വിലയിരുത്തൽ .അള്‍ട്രാ സ്പീഡ് ഫൈബര്‍ ടു ദി ഹോം എന്ന സേവനത്തോടുകൂടിയാണ് ജിയോ ജിഗാ ഫൈബർ സർവീസുകൾ ലഭ്യമാകുന്നത് .