പ്രവാസി പെൻഷൻ ബോർഡ് ഓൺലൈനിൽ എങ്ങനെ അംഗത്തമെടുക്കാം ! വീഡിയോ കാണു ഷെയർ ചെയ്യൂ

0
1022

പ്രവാസി കേരളീയ ക്ഷേമനിധിയില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും, വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചു വന്ന് കേരളത്തില്‍ സ്ഥിരതാമസമാ​ക്കിയവര്‍ക്കും, കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചു വരുന്നവര്‍ക്കും, അംഗത്വത്തിന് അപേക്ഷിക്കാം.പ്രായം 18 നും 55 നും മധ്യേ. അംഗങ്ങളാകുന്നവര്‍ക്ക് 60 വയസ്സ് കഴിയുമ്പോള്‍ പെന്‍ഷന്‍, മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്‍, സ്ഥിരമായ ശാരീരികവൈകല്യം നേരിട്ടാല്‍ പ്രത്യേക സാമ്പത്തിക സഹായം എന്നിവ ക്ഷേമപദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമെ അംഗങ്ങള്‍ക്ക് പ്രത്യേക ചികില്‍സാ സഹായം, വനിതാംഗത്തിനും പെണ്‍മക്കള്‍ക്കും വിവാഹ സഹായം, വസ്തു വാങ്ങുന്നതിനും, വീട് നിര്‍മ്മിക്കുന്നതിനും, അറ്റകുറ്റപ്പണി നടത്തുന്നതിനുമുളള സാമ്പത്തിക സഹായവും വായ്പയും, മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള വിദ്യാഭ്യാസ സഹായവും വായ്പയും, സ്വയം തൊഴില്‍ വായ്പ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.പ്രവാസി പെൻഷൻ ബോർഡ് ഓൺലൈനിൽ എങ്ങനെ അംഗത്തമെടുക്കാം എന്നത് വീഡിയോ കണ്ടു മനസ്സിലാക്കു , ഷെയർ ചെയ്യൂ ..