കുറഞ്ഞ മുതൽ മുടക്കിൽ ദിവസവും രണ്ടായിരം വരെ ലാഭം ലഭിക്കുന്ന പതിയ ഒരു ബിസ്നസ്സ്

കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ബിസ്നസ്സ് ഐഡിയയാണ് ഇന്ന് ഗാഡ്ജറ്റ്സ് മലയാളം നിങ്ങളെ പരിചയപെടുത്തുന്നത് , വെറും രണ്ട് ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്താൽ ദിവസം 2000 രൂപ വരെ ഉണ്ടാക്കാം . എന്താണ് ആ ബിസ്നസ്സ് എന്ന് നോക്കാം , നമ്മുടെ നാട്ടിൽ പ്രതി ദിനം നിരവധി നിർമാണ ജോലികൾ നടന്ന് കൊണ്ടിരിക്കുകയാണ് തൊഴിലാളികൾക്ക് ഉപയോഗിക്കാനുള്ള  ഉപകരണങ്ങൾ , ടൈൽ കട്ടർ ,ഡ്രിൽമിഷൻ , ബെൽഡിങ് മിഷൻ , കാടുവെട്ടി യന്ത്രം  , പ്ലംബിംഗ് ടൂൾസുകൾ , കോൺഗ്രേറ്റ് കട്ടിങ് മിഷൻ , പെയിന്റ് കംപ്രസ്സർ , പോളിഷ് കംപ്രസ്സർ , ലാഡർ , സ്കഫോൾഡിങ് ,പമ്പ് സെറ്റ് .അങ്ങനെ നിരവധി ഉപകരണങ്ങൾ ഇന്ന് ജോലി ചെയ്യാൻ ആവിശ്യമാണ് .

 

ഇത്തരം പണിയായുധങ്ങൾ തൊഴിലാളികൾ സ്വന്തമായി വാങ്ങുന്നത് ചുരുക്കമാണ് ,  .തൊഴിലാളികൾ അല്ലങ്കിൽ കോൺട്രാക്ടർ പണം കൊടുത്ത പണി ആയുധങ്ങൾ വാങ്ങാതെ വാങ്ങാതെ   ദിവസ അടിസ്ഥാനത്തിലോ അല്ലങ്കിൽ മണിക്കൂർ അടിസ്ഥാനത്തിലോ വാടകയ്ക്ക് എടുക്കലാണ് ഇപ്പോഴത്തെ രീതി .

 

നിലവിൽ ജോലി ഉള്ളവർക്കും ജോലി ഉപക്ഷികാതെ തന്നെ  ഈ സംരഭം തുടങ്ങാം കാരണം രാവിലെ ഒൻപത് മണിവരെയും വൈകുന്നേരം അഞ്ചു മണിക്ക് ശേഷമായിരിക്കും നിങ്ങൾ ചിലവയ്‌ക്കേണ്ട സമയം , അത് കൊണ്ട് നിങ്ങൾക് ആ സമയത്ത് മറ്റു ജോലിയും നോക്കാം , വിദ്യാഭ്യാസ പ്രായം എന്നിവ ഒരു പ്രശനമേ അല്ല ,സ്ത്രീകൾക്കും തുടങ്ങാം , ലൈസൻസ് , GST അങ്ങനെയുള്ള കാര്യങ്ങളും വേണ്ട .

 

സർക്കാർ ആട് വളർത്തൽ പദ്ധതി : ഒരു ലക്ഷം രൂപ സബ്‌സീഡി : എങ്ങനെ അപേക്ഷിക്കാം

ഏകദെശം രണ്ട് ലക്ഷം രൂപ മുടക്കിയാൽ ഈ സാധനങ്ങളൊക്കെയും വാങ്ങിക്കാൻ കഴിയും , ഇലക്ട്രിക്ക് ഉപകാരങ്ങൾക്ക്  രണ്ട് വര്ഷം മുതൽ  മൂന്ന് വര്ഷം വരെ  വാറന്റിയും ലഭിക്കും  അത്കൊണ്ട് റിപ്പയർ ചാർജ് ഒഴിവാക്കാം , മറ്റു ഉപകാരങ്ങൾ , പിക്കാസ് , കൈകോട്ട് , ചട്ടി , സ്കഫോഡിങ് ഇതൊക്കെ മിനിമം അഞ്ചു വർഷമെങ്കിലും ഉപയോഗിക്കാം അത് കൊണ്ട് മൈന്റൻസ് ചാർജ് വളരെ കുറവായിരിക്കും . ആവിശ്യ അനുസരിച്ചു  പണിയായുധങ്ങൾ വാങ്ങുക , ഓരോ പ്രദേശത്തെ ബിൽഡിങ് കോൺട്രാക്ടറെ കണ്ടു ചോദിച്ചു മനസ്സിലാക്കുക , കൂടാതെ ദിവസവും പുതിയ പുതിയ  ടെക്നോളജി ഉപയോഗിച്ചുള്ള  പണിആയുധങ്ങൾ  ആണ് ഇറങ്ങി കൊണ്ടിരിക്കുന്നത് അതൊക്കെ യൂട്യുബിലും ,ഓൺലൈനിലൊക്കെ നോക്കി മനസ്സിലാക്കി  വാങ്ങിക്കുക .

 

ഇലക്ട്രിക് ഉപകാരണങ്ങൾ നാട്ടിൽ തന്നെ വാങ്ങുക അല്ലങ്കിൽ നാട്ടിൽ സർവീസ് ഉള്ളതാണോ എന്നും നോക്കേണ്ടതുണ്ട് , വാറന്റി ഇല്ലാത്ത പണിആയുധങ്ങൾ കോയംപുത്തുർ പോയി വാങ്ങിക്കുക അവിടെ കുറച്ചു ലാഭത്തിനൊക്കെ ലഭിക്കും , എല്ലാ ഉപകരണത്തിന്റെ അത്യാവശ്യ റിപ്പയർ ആഞ്ഞിരിക്കുന്നത് നല്ലതായിരിക്കും , കൂടാതെ ഉപകരണങ്ങൾ എപ്പോഴും നല്ല വർക്കിംഗ് കണ്ടിഷണിതന്നെ വെക്കുക , ഉപകരണം തൊഴിലാളികൾ വാടകയ്‌ക്കെടുത്ത് തിരിച്ചു കൊണ്ട് വരുമ്പോൾ വർക്കിംഗ് ആണോ എന്ന് നോക്കുക അല്ലങ്കിൽ അതിനുള്ള കാശും ഈടാക്കാം , അത് നിങ്ങളുടെ സാഹചര്യം അനിസരിച്ചു തീരുമാനിക്കുക .

 

ഈ സംരഭം തുടങ്ങാൻ കയ്യിൽ കാശില്ലെങ്കിൽ നിരവധി ലോൺ സ്കീമുകൾ ഇപ്പോൽ നിലവിലുണ്ട് അത് ബാങ്കുമായി അന്നെഷിക്കുക , പ്രവാസം നിറുത്തിയവരാണെകിൽ ഈടൊന്നും ഇല്ലാതെ തന്നെ രണ്ടര ലക്ഷം വരെ ലോൺ ലഭിക്കും നിങ്ങളുടെ ജില്ലയിലുള്ള നോർക്ക ഓഫ്‌സുമായി ബന്ധപെടുക ( നോർക്ക ലോൺ നിങ്ങൾക്ക് തീർച്ചയായും ലഭിക്കും ഈ കാര്യങ്ങൾ ശ്രദ്ദിച്ചാൽ : എങ്ങനെ അപേക്ഷിക്കാം ) 

നിങ്ങൾക്കും ഒരു ഓൺലൈൻ ഷോപ്പ് തുടങ്ങാം ! ഒന്ന് ശ്രമിച്ചാല്‍ ഇ ത്രയും ലാഭം കിട്ടുന്ന മറ്റൊരു ബിസിനസ്സ് ഇല്ല

ഈ അറിവുകൾ നിങ്ങൾക്ക് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യുക . അടുത്ത പുതിയ ബിസ്നസ് ഐഡിയയുമായി ഉടനെ വരാം , നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റിലൂടെ അറിയിക്കുക ( visit : www.facebook.com/techworldmalayalam )

Be the first to comment

Leave a Reply

Your email address will not be published.


*