വാഹന പരിശോധന സമയത്ത് നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

വാഹനങ്ങൾ ചെക്കിങ് ചെയ്യുന്ന സമയത്ത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇന്ന് ഗാഡ്ജറ്റ്സ് മലയാളം പങ്കു വെക്കുന്നത് . വാഹന ചെക്കിങ് ചെയ്യുമ്പോൾ ഉദ്യഗസ്ഥൻ പാലിക്കേണ്ട നിയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .

 

യൂണിഫോമിലുള്ള മോട്ടോർ വാഹന ഉദ്യോഗസ്ഥനോ,പോലീസ് കാരനോ വാഹനത്തിനു കൈ കാണിച്ചാൽ വാഹനം നിർത്തേണ്ടതും  രേഖകൾ കാണിക്കേണ്ടതും നിങ്ങൾക്ക് നിര്ബന്ധമായ കാര്യമാണ് . എന്നാൽ രേഖകൾ കൊണ്ട് ഓടേണ്ടതില്ല ആ ശീലം നിങ്ങൾ മാറ്റുക , ഉദ്യഗസ്ഥർ നിങ്ങളുടെ അടുത്തേക്ക് വന്ന് രേഖകൾ പരിശോദിക്കണം എന്നാണ്  നിയമം ഉള്ളത് .ഒറിജിനൽ രേഖകൾ കയ്യിൽ ഇല്ലങ്കിൽ 15 ദിവത്തിനകം ഹാജരാക്കിയാൽ മതി , ലൈസൻസ് നിര്ബന്ധമാണ്.

 

ഒരിക്കലും ഉദ്യഗസ്ഥർക്ക് കാരണമില്ലാതെ വാഹനത്തിന്റെ കീ ഊരിയെടുക്കാനുള്ള അവകാശമില്ല , വാഹനത്തിൽ സ്ത്രീകൾ , കുട്ടികൾ  ഉണ്ടങ്കിൽ വാഹനം സ്റ്റേഷനിൽ കൊണ്ടുപോകാൻ പാടില്ല സംഭവ സ്ഥലത്ത് നിന്ന് തന്നെ നോട്ടീസ് നലകിയാൽ മതി . ഉദ്യോഗസ്ഥരിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായാൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ക്ക്  നിങ്ങൾക്ക് പരാതി നൽകാം . വാഹന പരിശോദിക്കുമ്പോൾ ഉദ്യഗസ്ഥർ മാന്യമായി പെരുമാറണമെന്നാണ് നിയമം . അറിവുകൾ ഉപകാര പൃതമാണെകിൽ ഷെയർ ചെയ്യൂ

 

Be the first to comment

Leave a Reply

Your email address will not be published.


*