വിസ ഐഡി നഷ്ടപ്പെട്ടാൽ നിങ്ങൾ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കുക

വിസ ഐഡി നഷ്ടപ്പെട്ടാൽ നിങ്ങൾ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കുക.

പ്രവാസികൾക്ക് അറിയാം ആ രാജ്യത്തെ  ഏറ്റവും വലിയ ഒരു രേഖയിൽ പെട്ടതാണ്  എമിറേറ്റ് ഐഡി (Emirates ID ) , ഇത് സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധമാണ് , നിങ്ങൾ എപ്പോഴും കൊണ്ട് നടക്കേണ്ട ഒരു രേഖയാണ് . എന്നാൽ ഈ എമിറേറ്റ് ഐഡി നഷ്ടപ്പെട്ടാൽ അല്ലങ്കിൽ എന്തെങ്കിലും  കേടുപാട് സംഭവിച്ചാൽ നിങ്ങൾ  നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളാണ് ഗാഡ്ജറ്റ്സ് മലയാളം പരിചയപ്പെടുത്തുന്നത് .

 

എമിറേറ്റ് ഐഡി കളഞ്ഞു പോകുകയോ എന്തെകിലും കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ  ഉടനെ തന്നെ നിങ്ങളുടെ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് രെജിസ്റ്റർ ചെയ്യുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത് . കംപ്ലൈന്റ് രെജിസ്റ്റർ ചെയ്യാൻ 70 ദിർഹം ഫീസ് ഈടാക്കുകയും താത്കാലികമായി അക്‌നോളജ്‌മെന്റ് ( acknowledgment ) കാർഡ് നൽകുകയും ചെയ്യും.

 

ശേഷം പുതിയ കാർഡ് ലഭിക്കുന്നതിനായി ഓൺലൈനിൽ അപ്ലൈ ചെയ്യുകയോ അല്ലങ്കിൽ അതുമായി ബന്ധപ്പെട്ട ഓഫിസിൽ അപേക്ഷ  സമർപ്പിക്കുകയോ ചെയ്യുക . നിങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച acknowledgment കാർഡിന്റെ നമ്പർ , ഒർജിനൽ പാസ്സ്‌പോർട്ട് , പാസ്സ്‌പോർട്ട് കോപ്പി , വിസയുടെ കോപ്പി എന്നിവ അപേക്ഷ സമർപ്പിക്കാൻ പോകുമ്പോൾ മറക്കാതെ കയ്യിൽ കരുതുക

 

പത്തിനഞ്ച് വയസ്സിനു താഴെയുള്ളവരുടെ അപേക്ഷയാണ് സമർപ്പിക്കയാണെകിൽ ഒർജിനൽ പാസ്സ്‌പോർട്ട് , പാസ്സ്‌പോർട്ട് കോപ്പി , വിസയുടെ കോപ്പി , ബർത്ത് സെര്ടിഫിക്കറ്റ് എന്നിവ കരുതുക . പുതിയ കാർഡിന് അപേക്ഷിക്കുമ്പോൾ 300 ദിർഹം ഫീസും , 150 ചാര്ജും നിങ്ങളിൽ നിന്ന് ഈടാക്കും , അപേക്ഷിച്ചു ഒരഴ്ചക്കുള്ളിൽ തന്നെ എമിറേറ്റ് ഐഡി ലഭിക്കുകയും ചെയ്യും . ഈ അറിവ് ഷെയർ ചെയ്യാതെ പോകരുതേ ആർകെങ്കിലും  ഉപകാരപ്പെടാതിരിക്കില്ല തീർച്ച …

Be the first to comment

Leave a Reply

Your email address will not be published.


*