ഗൾഫിൽ തൊഴിൽ അന്വഷിക്കാൻ വരുന്നവർ ഈ കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം വരുക .

ഗൾഫിലേക്ക് ഇന്ത്യയില്നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നും ജോലി തേടി പോകാറുണ്ട് , അതിൽ മുൻ പരിചയമുള്ളവരുമുണ്ട് ഇല്ലാത്തവരുമുണ്ട് , എന്നാൽ നിങ്ങൾ ഗൾഫിലേക്ക് ജോലി തേടിപോകുമ്പോൾ  നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഗാഡ്ജറ്റ്സ് മലയാളം  വിശദീകരിക്കുന്നത് . ഈ ഒരു  അറിവ് നിങ്ങൾ മറ്റുള്ളവരിലേക്കും പകർന്നു നല്കുക .

1 – ഗൾഫിലേക്ക് ഫ്ലൈറ്റ് കയറുമ്പോൾ  ജോലിയാണ് എന്റെ പ്രധാന ലക്ഷ്യമെന്നും  അതിനു ഒരുപാട് സമയം എടുക്കുമെന്നും ജോലി കിട്ടുന്നത് വരെ മനസ്സിൽ സൂക്ഷിക്കുക , കൂടാതെ ഗൾഫിൽ വരുന്നതിനു മുന്പായി ഗൾഫിൽ ഉള്ളവരെ മുൻ പരിചയമുള്ളവരോ അല്ലാത്തവരെയും വാട്സാപ്പ് ഫേസ്ബുക് വഴി നല്ലൊരു ഫ്രണ്ട്സ് വലയം ഉണ്ടാക്കുക .

 

2 – നിങ്ങളുടെ എല്ലാ സെർട്ടിഫിക്കറ്റുകളും കരുതുക , CV  / ബയോഡേറ്റ നാട്ടിൽ നിന്ന് തന്നെ ഉണ്ടാക്കുക , കൂടാതെ ഒരു അൻപത് കോപ്പിയെങ്കിലും കരുതുക , ഇവിടെ വന്ന് കോപ്പി എടുക്കാൻ നില്കരുത് കാരണം നാട്ടിൽ ഒരു A4 ഷീറ്റ് കോപ്പി എടുക്കുന്നതിനുള്ള ചാർജ് വെറും  2/3  രൂപയാണ് , ഇവിടെ ഒരു  ദിർഹം അതായത് നാട്ടിലെ 18 രൂപയോളം വരും . ചിലവ് കുറയ്ക്കാനുള്ള എല്ലാകര്യങ്ങളും ശ്രദ്ധിക്കുക .

3 – ബയോ ഡാറ്റ നിർമിക്കുമ്പോൾ നാട്ടിലെ നമ്പർ വെക്കരുത് , നിങ്ങൾക്ക് പരിചയമുള്ളവരെ കൊണ്ട് സിം എടുത്ത് ആ നമ്പർ ബയോ ഡാറ്റയിൽ ആഡ് ചെയ്യുക ,റെസ്യൂമെ / സി.വിയിൽ നിങ്ങളുടെ മുഴുവൻ പേര്, ഫോട്ടോ, ഇമെയിൽ അഡ്രസ്സ്, ജനന തിയ്യതി (വയസ്സ് ) എന്നിവ നിർബന്ധമായും ചേർക്കാൻ ശ്രമിക്കുക. ബയോഡാറ്റയിൽ നിങ്ങൾക്ക് പരിചയമില്ലാത്ത മേഖലെയെ കുറിച്ച് എഴുതരുത് .നിങ്ങൾക്ക് ഏത് മേഖലയിലാണോ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഏത് മേഖലയിലാണോ നിങ്ങൾ ജോലി അന്വേഷിക്കുന്നത് എന്നത് അടിസ്ഥാനമാക്കിയാവണം സി.വി ഉണ്ടാക്കേണ്ടത്.

4 – പല കമ്പനികളും ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഓൺലൈൻ വെബ്സൈറ്റ് വഴിയാണ്   ( bayt /  Naukri  /  Dubizzle   / JAMS HR Solutions / Ultimate HR Solutions / TASC ) അത് കൊണ്ട് ഇന്റർനെറ്റിൽ സെർച്ച് ചെയ്തു ഇമെയിൽ വഴി CV അയച്ചുകൊണ്ടേരിക്കുക ,ഒരു കമ്പനിക്ക് CV അയച്ചുകഴിഞ്ഞാൽ  ഇപ്പം വിളിക്കും എന്ന് കാത്തുനിക്കാതെ പിന്നെയും തൊഴിൽ സമബന്ധമായ  ഫേസ് ബുക്ക് ഗ്രുപ്പ് , വാട്സാപ്പ് പോലെയുള്ള സോഷ്യൽ മീഡിയയിലൂടെ ജോലി കിട്ടുന്നത് വരെ അന്നെഷിച്ചുകൊണ്ടേരിക്കുക .

 

കഴിയുന്നതും നാട്ടിൽ നിന്ന് പുറപ്പെടുന്നതിന്റെ ഒരാഴ്ച മുന്പ് തന്നെ ഗൾഫ്‌ ന്യൂസ്‌ തുടങ്ങിയ പത്രങ്ങളുടെ ഓണ്‍ലൈൻ പേജിൽ കയറി ജോബ്‌ വാക്കൻസികളിലേക്ക് മെയിൽ അയച്ചു തുടങ്ങുക.മുമ്പത്തെ പോലെ ഇപ്പോൾ ഓഫിസുകൾ കയറി ഇറങ്ങേണ്ടത് ഇല്ല.

5 – നിങ്ങളുടെ ഫോൺ എല്ലാ സമയത്തും ഓഫ് ആവാതിരിക്കാൻ ശ്രദ്ധിക്കുക , ഫോൺ കാൾ ക്രിത്യമായി അറ്റന്റന്റുചെയ്യുക , ഇന്റർവ്യൂ കറക്റ്റ് സമയത്ത് എത്തിച്ചേരാൻ ശ്രദ്ധിക്കുക . ഇന്റർവ്യൂനി പോകുബോൾ നിങ്ങളുടെ  വസ്ത്ര ധാരണ വളരെ പ്രിയപ്പെട്ടതാണ് .അത് കൊണ്ട് നല്ല  പ്രഫഷനൽ സ്റ്റൈലുള്ള വസ്ത്രം, ഷൂസ്, പറ്റുമെങ്കിൽ ടൈ കൂടെ ഉൾപ്പെടുത്തുക. ഇന്റർവ്യൂ അറ്റന്റ്റ് ചെയ്യുമ്പോൾ നല്ല ധൈര്യശാലിയായിരിക്കുക .

ചോദ്യങ്ങൾ ചോദിക്കുമ്പോൾ അറിയില്ല എന്ന് പറയുന്നതിന് പകരം അതിനു ബന്ധപ്പെട്ട കാര്യങ്ങൾ പറയുക . അറിയാത്ത കാര്യങ്ങൾ അതികം സംസാരിക്കാതെ അറിയുന്ന കാര്യങ്ങൾ കൂടുതലായി സംസാരിക്കുക .

 

6 – സാലറിയെ പറ്റി പറയുമ്പോൾ മാന്യമായ സാലറി പറയുക , മുൻപ് ജോലി ചെയ്ത ആളാണെകിൽ അവിടെനിന്ന് പിരിയുമ്പോൾ ലഭിച്ചു കൊടുണ്ടായിരുന്ന  സാലറി പറയുക , പരിചയമില്ലവരാണെകിൽ നമ്മൾ ചെയ്യാൻ പോകുന്ന ജോലിക്ക് എത്രയാണ് സാലറി എന്ന് മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കി പറയുക . തുടക്കത്തിൽ വലിയ സാലറി പ്രതീക്ഷിക്കരുത് . തുടക്കക്കാർക്ക് വലിയ ശമ്പളം കിട്ടിയില്ലെങ്കിലും കഴിയുന്നതും പിടിച്ചു നില്കാൻ നോക്കുക . ഈ അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …

Be the first to comment

Leave a Reply

Your email address will not be published.


*