KURTC എയർ പോർട്ട് ബസ്സ് എങ്ങനെ ഓൺലൈനിൽ ബുക്ക് ചെയ്യാം

Kerala Urban Road Transport Corporation അഥവാ KURTC ഇന്ന് പ്രവാസി മലയാളികൾക്ക് ഏറെ ഉപകാര പ്രദമായ ഒരു സർവീസ് ആണ്  . കെ.എസ്. ആർ. ടി. സി. യുടെ മറ്റൊരു ഡിവിഷനാണ് Kerala Urban Road Transport Corporation , നെടുമ്പശേരി എയർപോർട്ടിൽ നിന്നും , തിരുവനത്ത്പുര എയർപോർട്ടിൽ നിന്നൊക്കെ  പല ഭാഗത്തേക്കും വളരെ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാനുള്ള സ്വകര്യമാണ്  KURTC നൽകുന്നത് . എങ്ങനെയാണ് KURTC ഓൺലൈ നിൽ നാട്ടിൽ വരൻ തയ്യാറെടുക്കുമ്പോൾ തന്നെ ഓൺലൈനിലൂടെ  ബുക്ക് ചെയ്യാം എന്നതാണ് ഇന്ന് പരിചയപ്പെടുത്തുന്നത് .

 

അതിനായി KURTC  യുടെ വെബ്‌പോർട്ടൽ ഈ  ലിങ്ക്  വഴി http://www.kurtcbooking.com/KURTCOnline/ഓപ്പൺ ചെയ്യുക അപ്പോൾ ഇത് പോലെ ഒരു വിൻഡോ ആയിരിക്കും കാണാൻ കഴിയുക .

നിങ്ങൾക്ക് ഈ വെബ്‌സൈറ്റിൽ രണ്ടു തരത്തിൽ ബുക്ക് ചെയ്യാം യൂസർ ഐഡി രെജിസ്റ്റർ ചെയ്തും അല്ലാതെയും . യൂസർ രെജിസ്റ്റർ ചെയ്യുന്നതാണ് ഏറ്റവും നല്ലത് , യൂസർ രെജിസ്ട്രേഷൻ ചെയ്യാൻ മുകൾ വശത്ത് കാണുന്ന Register എന്ന ബട്ടണിൽ അമർത്തുക . അപ്പോൾ യൂസർ രെജിസ്റ്റർ ചെയ്യാനുള്ള വിൻഡോ ഓപ്പണായി വരും .ഈ വിൻഡോയിൽ നിങ്ങളുടെ ഡീറ്റൈൽ പൂരിപ്പിച്ച ശേഷം താഴെയുള്ള രെജിസ്റ്റർ എന്ന ബട്ടണിൽ അമർത്തുക .

 

ഇനി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ യൂസർ നെയിം പാസ്സ്‌വേർഡ് ഉപയോഗിച്ചു ലോഗിൻ ചെയ്യുക , ശേഷം ഏത് എയർപോർട്ടിൽ നിന്ന് എവിടേക്കാണ് പോകണ്ടതെന്നും , എത്ര തിയതി എന്നും ,എത്ര പേരാണന്നും കാണുന്ന കോളത്തിൽ പൂരിപ്പിക്കുക .ശേഷം സെർച്ച് ബട്ടൺ അമർത്തുക .

 

അപ്പോൾ അടുത്തരു വിൻഡോ ഓപ്പണായി വരും അതിൽ ബസ് വിവരങ്ങൾ , ട്രിപ്പ് കോഡ് , പുറപ്പെടുന്ന സമയം , ടിക്കറ്റ് ചാർജ് , റൂട്ട്  കാര്യങ്ങളൊക്കെ രേഖപെടുത്തിയിട്ടുണ്ടാവും .

 

നിങ്ങൾക്ക് ഏതു ഭാഗത്തേക്കുള്ള ബസ്സാണോ നിങ്ങൾക്ക് ബുക്ക് ചെയ്യേണ്ടത് അത് നിങ്ങൾ തിരഞ്ഞെടുക്കുക ശേഷം സെലക്ട് ബട്ടൺ അമർത്തുക . അപ്പോൾ സീറ്റുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കാണാം .

 

അതിൽ നിന്ന് നിങ്ങൾക്ക് ഒഴിവുള്ള സീറ്റുകൾ ബുക്ക് ചെയ്യാം , റെഡ് കളറുള്ള സീറ്റുകൾ മറ്റുള്ളവർ ബുക്ക് ചെയ്തതാണ് , നീല നിരത്തിലുള്ളത് കണ്ടക്ടർ സീറ്റ് ആണ് . ശേഷം ബുക്ക് എന്ന് കൊടുക്കുക . അതിനു ശേഷം അടുത്ത പേജിൽ പാസ്സഞ്ചറുടെ പേര് , മൊബൈൽ നമ്പർ , ഇമെയിൽ ,ഐഡി പ്രൂഫ് ,അഡ്രെസ്സ്  ,എല്ലാം പൂരിപ്പിക്കുക ( അഡ്രസ് നിർബന്ധമല്ല )

 

അടുത്തതായി പയ്മെന്റ്റ് വിൻഡോയിൽ ബസ്, ടൈം, റൂട്ട് എല്ലാം ചെക്ക് ചെയ്ത ശേഷം ഓൺലൈൻ  പേയ്‌മെന്റ് നടത്താവുന്നതാണ് . പേയ്‌മെന്റ്റ് നടത്തിക്കഴിഞ്ഞാൽ , മൊബിലിയിൽ SMS ആയി ടിക്കറ്റ് ലഭിക്കുന്നതാണ് . ഈ അറിവുകൾ നിങ്ങൾക്ക് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യുക .

2 Comments

  1. IT SEEMS THAT THE SERVICES IS NOT YET STARTED. I HAVE SEARCHED FOR VARIOUS SECTORS ON VARIOUS DATES BUT ALL SHOW THAT “SERVICES ARE NOT AVAILABLE ON THIS DATE”.

Leave a Reply

Your email address will not be published.


*