എന്ത് കൊണ്ടാണ് പോലീസ് ഇപ്പോഴും Wireless Phone ഉപയോഗിക്കുന്നത്

നിങ്ങൾ ഒരു പോലീസ് കാരനെ കണ്ടിട്ടുണ്ടങ്കിൽ  അവരുടെ കയ്യിൽ ഉറപ്പായിറ്റും  ഒരു വയർലെസ്സ് ഉപകരണം ഉണ്ടാകും അതിൽ ഓവർ ഓവർ എന്ന് പറയുന്നതും കേട്ടിട്ടുണ്ടാവും . എന്താണ് വയർലെസ്സ് സെറ്റ്ന്റെ പ്രവർത്തനം , എന്തിനാണ് ഇടക്ക് ഇടക്ക് ഓവർ ഓവർ എന്ന് പറയുന്നത് എന്നൊക്കെയാണ് ഇന്ന് ഗാഡ്ജറ്റ്സ് മലയാളം നിങ്ങളെ പരിചയപ്പെടുത്തുന്നത് .

പൊലീസുകാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കയ്യിലിരിക്കുന്ന വയർലസ് സെറ്റും ‘ഓവർ ഓവർ’ എന്ന പറച്ചിലും. ടൂ-വേ റേഡിയോ എന്നാണ് പൊലീസുകാർ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര് . ഒരു ടൂ-വേ റേഡിയോയും മൊബൈൽ ഫോണും തമ്മിലുള്ള  പ്രധാന വ്യത്യസം എന്ന് പറയുന്നത് അതിൽ ഉപയോഗിക്കുന്ന കമ്യൂണിക്കേഷൻ മോഡ് തന്നെയാണ് .

ഒരു മൊബൈൽ ഫോൺ പ്രവർത്തിക്കുന്നത് full-duplex മോഡിലും ടൂ-വേ റേഡിയോ പ്രവർത്തിക്കുന്നത് half-duplex മോഡിലും ആണെന്നു പറയാം. അത് കൊണ്ടാണ് മൊബൈൽ ഫോണിൽ രണ്ടു സൈഡിൽ നിന്ന് ഒന്നിച്ചു സംസാരിക്കുമ്പോഴും ക്ലിയർ ആയി കേൾക്കാൻ പറ്റുന്നത് . എന്നാൽ വയർലസ് സെറ്റിൽ ഒരേസമയം രണ്ടു പേരും സംസാരിച്ചാൽ കേളക്കാൻ സാധിക്കില്ല . അതിനാണ് ഒരാൾ സംസാരിച്ചു കഴിഞ്ഞാൽ മറ്റവൻ സംസാരിക്കാൻ ഓവർ ഓവർ എന്ന കോഡ് ഭാഷ ഉപയോഗിക്കുന്നത് .

എന്നാൽ പലർക്കും ഉള്ള സംശയമാണ്   ഇത്ര കഷ്ടപ്പെട്ട് ഇതിൽ സംസാരിക്കുന്നത് എന്തിനാണെന്ന്.അതായത് മൊബൈൽ ഉപയോഗിച്ചാൽ കാലാവസ്ഥ മോശമായാ സമയത്തോ അല്ലങ്കിൽ എന്തങ്കിലും പ്രകൃതി ദുരന്തം സംഭവിച്ചാൽ നെറ്റ് വർക്ക് തകരാർ ആവാൻ സാധ്യത കൂടുതലാണ് , എന്നാൽ ഈ വയർലസ്  ഉപകരണത്തിന് അങ്ങനെ ഒരു പ്രശ്നമുണ്ടാവില്ല . കൂടാതെ മറ്റുള്ളവർക് ഇതിൽ സംസാരിച്ച സന്ദേശം ചോർത്താനും സാധിക്കില്ല,കാരണം ഇതിൽ സംസാരിക്കുന്ന ശബ്ദംത്തെ സമാനമായ ഒരു വൈദ്യുത തരംഗമാക്കി മാറ്റുകയാണ് ഈ ഉപകരണം ആദ്യം ചെയ്യുക . അത് കൊണ്ട് ഈ  തരംഗത്തെ  നേരിട്ട് transmit ചെയ്യാൻ കഴിയില്ല.

അത് മാത്രമല്ല  ചെലവും വളരെ കുറവ്. സ്വന്തം നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിനാൽ, മാസാമാസം ബില്ല് അടയ്ക്കേണ്ടതുമില്ല . അതുകൊണ്ടാണ് പൊലീസും പട്ടാളവും ഫയർഫോഴ്സും ഈ ഉപകരണം തന്നെ ഉപയോഗിക്കുന്നു . അറിവുകൾ ഉപകാര പ്രഥമാണെകിൽ ഷെയർ ചെയ്യുക

Be the first to comment

Leave a Reply

Your email address will not be published.


*