കുറഞ്ഞ മുതൽ മുടക്കിൽ വീട്ടിൽ തുടങ്ങാവുന്ന ബിസിനസ്സുകൾ

നമ്മൾ പലപ്പോഴും വിചാരിച്ച പോലെ ജോലിയൊന്നും കിട്ടാതാകുമ്പോഴാണ് സ്വന്തമായൊരു ബിസിനസിനെ കുറിച്ചാലോചിക്കുന്നത്.വീട്ടിൽ നിന്ന് തന്നെ ചെറിയ മുതൽ മുടക്കിൽ തുടങ്ങാവുന്ന ബനസ്സുകളേയാണ് ഇന്ന് ഗാഡ്ജറ്റ്സ് മലയാള പരിചയപ്പെടുത്തുന്നത് , ബിസ്നസ് തുടങ്ങി പരിചയമില്ലാത്തവർക്ക് , കുറഞ്ഞ സാമ്പത്തിക ശേഷിയുള്ളവർക്ക് , വീട്ടിൽ നിന്ന് മാറിനിൽക്കാനുള്ള സഹജര്യം ഇല്ലാത്തവർക്ക്, ഒരു ഷോപ്പ് വാടകയ്‌ക്കെടുത്ത് തുടങ്ങാനുള്ള ധൈര്യം ഇല്ലാത്തവർക്ക് , തുടങ്ങുന്ന ബിസിനസ്സുകൾ പരാജപ്പെടുമോ എന്ന ഭയമുള്ളവർക്ക് പരീകഷണ അടിസ്ഥാനത്തിൽ  തുടങ്ങി പടിപടിയായി വികസിപ്പിക്കാവുന്ന ചില ബിസ്നസ്സ് ആശയങ്ങൾ  .ഏതൊക്കെയാണ്  ആ ബനസ്സുകൾ എന്ന് നോക്കാം .

 

ഹോം മേഡ് ചോക്ലറ്റ്  നിർമാണം : ചോക്ലറ്റ്  ക്രീമുകൾ  അല്ലങ്കിൽ ബാറുകൾ വാങ്ങി ഉരുക്കി ചോക്ലറ്റ് ട്രൈകളിൽ  ഒഴിച്ചാണ് ഹോം മേഡ് ചോക്ലറ്റ് നിർമിക്കുന്നത് 100 മുതൽ 500 രൂപവരെ വികവുന്ന മോഡലുകൾ ഉണ്ടാക്കാം , ഒരു കിലോ ചോക്ലറ്റ് ബാറിന് വിലവരുന്നത് 200 രൂപയാണ് വരുന്നത്  ഒരുകിലോയിൽ 400 യെങ്കിലും ലാഭമുണ്ടാക്കാം .

 

ഉണ്ണിയപ്പം : കുറഞ്ഞ സമയം കൊണ്ട് വീട്ടമ്മയ്ക്കും പോലും തുടങ്ങാവുന്ന ഒരു ചെറിയ സംരംഭംമാണ് ഉണ്ണിയപ്പം , ദിവസവും 100 ഉണ്ണിയപ്പം ഉണ്ടാക്കി പത്ത് പായ്ക്കറ്റിലായി ഒരു രണ്ട കടകളിലായി നൽകി തുടങ്ങാം , ഗുണവും രുചിയുമുണ്ടങ്കിൽ ലക്ഷങ്ങളിലെത്താൻ അധികം സമയം വേണ്ട .ഒരു 10 ഉണ്ണിയപ്പം പായ്ക്കറ്റിൽ 5 രൂപ മുതൽ 8 രൂപ വരെ ലാഭം ലഭിക്കും .

 

അച്ചാർ നിർമാണം  : അച്ചാർ നിർമാണം വളരെ ലാഭമുള്ളതും ആവശ്യക്കാർ ഏറെയുള്ള ഒരു സംരംഭമാണ് , വളരെ ചെറിയ മുതൽ മുടക്കിൽ തുടങ്ങി വീടിന്റെ ചുറ്റുവട്ടത്തിലുള്ളവർക്കും കടകളിലേക്കും വിൽക്കാൻ സാദിക്കും , മാങ്ങാ നെല്ലില്ല ,നാരങ്ങാ , വെളുത്തുള്ളി , മുളക് , മീൻ എന്നിങ്ങനെയുള്ള അച്ചാറുകൾ നിർമിക്കാൻ സീസൺ ടൈമിൽ ഈ സാധനങ്ങൾ ചെറിയ പൈസയ്ക്ക് ലഭിക്കും , അത്  വാങ്ങി കേടുകൂടാതെ മാസങ്ങളോളം സൂക്ഷിക്കാൻ സാധിക്കും. ആവിശ്യ നുസരിച്ചു  അച്ചറുകൾ ഉണ്ടാക്കി വിൽക്കാം .

 

നൈറ്റി നിർമാണം : വീട്ടിലെ സാഹചര്യം അനുസരിച്ചു ചെറിയ മുതൽ മുടക്കിൽ തുടങ്ങി ഉയർന്ന ലാഭമുള്ള   ഒരു മേഖലയാണ് നൈറ്റി നിർമാണം . കുറച്ചു തയ്യൽ അറിയാവുന്നവർക്ക് ഒരു പ്രയാസമില്ലാതെ നൈറ്റി തൈക്കാൻ കഴിയും , ഒരു മിഷൻ ഉപയോഗിച്ചു പതിയെ പതിയെ വികസിപ്പിച്ചു കൊണ്ടുവരാൻ കഴിയുന്ന ഒരു ബിസ്നസ് ആണ് നൈറ്റി നിർമാണം .

ചമ്മന്തി പൊടി നിർമാണം : വീടിന്റെ അടുക്കളയിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സംരംഭമാണ് ചമ്മന്തി പൊടി നിർമാണം , നന്നയി വിറ്റ്  പോകുന്ന ഒരു ഉല്പന്നമാണ് ചമ്മന്തി പൊടി.രുചികരമായി ഉണ്ടാക്കി ആകര്ഷമായ പാക്കറ്റിൽ ന്നായി വ്യാപനം ചെയ്യണം 40 % മുതൽ 50 % വരെ ലാഭം കൊയ്യാം .

 

കൈചപ്പാത്തി നിർമാണം : ഇപ്പോൾ എല്ലാ ഇടത്തും മിഷൻ ചപ്പാത്തി അത് കൊണ്ട് കൈചപ്പാത്തിക്ക്‌  മിഷൻ ചപ്പാത്തിയെക്കാൾ ഡിമാൻഡ് കൂടുതലാണ് , മുൻ‌കൂർ ഓർഡർ എടുത്തു ഉണ്ടാക്കുന്നത് കൊണ്ട് വിൽക്കാനുള്ള ബുദ്ധിമുട്ടും കുറവാണ് വൈസ്ഡ് ആയിപോകുകയുമില്ല , ഒരു ചപ്പാത്തിയിൽ 4 % ലാഭം ലഭിക്കും .

വിനാഗിരി നിർമാണം : വളരെ എളുപ്പമുള്ള ഒരു ബിസിനസ്സാണ് വിനാഗിരി , വിനാഗിരി ഒന്നിച്ചു ഉണ്ടാക്കി ഉണ്ടാക്കി പടിപടിയായി വിൽക്കാം ഗ്ലേഷ്യൽ എന്ന ആസിഡ് വാങ്ങി വെള്ളം ചേർത്താണ് വിനാഗിരി ഉണ്ടാക്കുന്നത് , ചെറിയ മുതൽ മുടക്കിൽ അതികം പണിയൊന്നുമില്ലാത്ത 25% മുതൽ 35% വരെ ലാഭം ലഭിക്കുന്ന ഒരു ബനസ്സാണ് .കൂടുതൽ ബിസ്നസ്സ് ആശയങ്ങൾ അടുത്ത ദിവസം പോസ്റ്റ് ചെയ്യുന്നതായിരിക്കും അറിവുകൾ ഉപകാര പ്രഥമാണെങ്കിൽ   ഷെയർ ചെയ്യൂ

Be the first to comment

Leave a Reply

Your email address will not be published.


*